പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ചില കോണ്‍ഗ്രസ് നേതാക്കളുണ്ടെന്ന് കെ സുധാകരന്‍ എം പി. കോണ്‍ഗ്രസിലെ ഗ്രൂപ്പു രാഷ്ട്രീയം ഇതിനു കാരണമായിട്ടില്ല.
മുന്‍ കണ്ണൂര്‍ ഡി സി സി പ്രസിഡന്റ് പി രാമകൃഷ്ണനു പങ്കുണ്ടോയെന്ന ചോദ്യം സ്വീകരിക്കുന്നുമില്ല നിഷേധിക്കുന്നുമില്ല. പ്രശാന്ത് ബാബു ഡി സി സി ഓഫീസില്‍ ചായയും ബീഡിയും കൊടുത്തു നടന്ന ആളാണ്. വിശ്വസ്തനാക്കാനുള്ള കാലിബര്‍ പ്രശാന്ത് ബാബുവിനില്ല. പ്രശാന്തിന്റെ വാക്കുകള്‍ വെളിപ്പെടുത്തലല്ല, ആരോപണം മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു. ഗ്രൂപ്പു സമവാക്യത്തെ തൃപ്തിപ്പെടുത്താനാണ് പ്രശാന്ത് ബാബുവിന് സ്ഥാനമാനങ്ങള്‍ നല്‍കിയത്.
ഒന്നരക്കൊല്ലമായി പ്രശാന്ത് രാഷ്ട്രീയ എതിരാളിയാണ്. ഈ വിവാദങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ പലതും തെളിയിക്കാനുണ്ടായതാണെന്നും സുധാകരന്‍ വ്യക്തമാക്കി.
സുപ്രീം കോടതി ജഡ്ജിക്ക് കോഴ നല്‍കുന്നത് കണ്ടുവെന്ന പരാമര്‍ശം അടഞ്ഞ അധ്യായമാണ്. അറ്റോര്‍ണി ജനറല്‍ നിയമ നടപടി നിര്‍ത്തി വച്ചതാണ്. പുതിയ കേസു വന്നാല്‍ അപ്പോള്‍ നേരിടുമെന്നും സുധാകരന്‍ പറഞ്ഞു











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല