പാര്‍ട്ടി എംഎല്‍എമാര്‍ക്ക് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെയും രൂക്ഷ വിമര്‍ശനം. സിപിഐ(എം) നിയമസഭാകക്ഷി യോഗത്തിലാണ് ഇരുവരും വിമര്‍ശനം ഉന്നയിച്ചത്. എംഎല്‍എമാരുടെ നിയമസഭയിലെ പ്രകടനം തികഞ്ഞ പരാജയമാണെന്ന് പിണറായി കുറ്റപ്പെടുത്തി. എംഎല്‍എമാര്‍ കാര്യങ്ങള്‍ പഠിച്ച് അവതരിപ്പിക്കുന്നില്ലെന്ന് വിഎസ്സും പറഞ്ഞു.
മുന്‍സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നിരയില്‍ 40 പേര് മാത്രമാണുണ്ടായിരുന്നത്. എന്നിട്ടും പ്രശ്നങ്ങള്‍ ഫലപ്രദമായി അവതരിപ്പിക്കാന്‍ കഴിഞ്ഞെന്നും പിണറായി പറഞ്ഞു. സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ നിരവധി വിഷയങ്ങള്‍ ഉണ്ടായിട്ടും ഉന്നയിക്കുന്ന വിഷയങ്ങളില്‍ ഉറച്ചു നില്ക്കാന് കഴിയുന്നില്ലെന്നായിരുന്നു വിഎസ്സിന്റെ വിമര്‍ശനം.
എന്നാല്‍ അടിയന്തര പ്രമേയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എംഎല് എമാരെ അറയിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നു. ഇക്കാര്യങ്ങള്‍ നിയമസഭാ കക്ഷി സെക്രട്ടറി ഏകോപിപ്പിക്കണമെന്ന നിര്‍ദേശമുണ്ടായി.












നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല