1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2012

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഇടുക്കിയിലെത്തി. കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അനീഷ് രാജിന്റെ വീട് സന്ദര്‍ശിച്ചു. എന്നാല്‍ വിഎസ്സിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് പാര്‍ട്ടി പൊതുചടങ്ങുകളൊന്നും സംഘടിപ്പിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

എസ്എഫ്‌ഐ ജില്ലാ നേതൃത്വം പാര്‍ട്ടി ജില്ലാ നേതൃത്വത്തോട് നെടുങ്കണ്ടത്ത് പൊതുപരിപാടി സംഘടിപ്പിക്കാന്‍ അനുമതി ചോദിച്ചെങ്കിലും നേതൃത്വം നിരാകരിച്ചെന്ന് സൂചനയുണ്ട്. വാര്‍ത്താസമ്മേളനവും ഒഴിവാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.