1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2012

സി.പി.ഐ പിന്നില്‍നിന്ന്കുത്തുന്ന പാര്‍ട്ടിയല്ലെന്ന് സംസ്ഥാന സെക്രട്ടറി പന്ന്യന്‍രവീന്ദ്രന്‍..; പ്രതിസന്ധി ഘട്ടത്തില്‍ പിന്നില്‍ നിന്ന് കുത്തുന്ന സമീപനമാണ് പാര്‍ട്ടി സ്വീകരിക്കുന്നതെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍െറ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പിന്നില്‍നിന്ന് കുത്തുകയെന്നത് സി.പി.ഐയുടെ സ്വഭാവമല്ല. പറയാനുള്ളത് നേരിട്ട് പറയും. പിശക് തിരുത്തേണ്ടത് പരസ്പര സംവാദത്തിലൂടെയാണ്. പിണറായി എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. രാഷ്ട്രീയത്തില്‍ വിമര്‍ശം അനിവാര്യമാണ്. മുന്നണിക്കുള്ളില്‍ രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. മുന്നണിബന്ധങ്ങള്‍ ശരിയായ ദിശയിലാണ് പോകുന്നത്. മുന്നണിയിലെ ഓരോ പാര്‍ട്ടിക്കും വ്യക്തിത്വവും അത് പ്രകടപ്പിക്കാനുള്ള അവസരവുമുണ്ട്. ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ സി.പി.എമ്മിന് തെറ്റുപറ്റിയെന്ന് പറയുന്നില്ല്ള.
ടി.പി വധം രാഷ്ട്രീയ കൊലപാതകവും ക്രൂരവുമാണെന്നാണ് സി.പി.ഐയുടെ അഭിപ്രായം. ടി.പി. ചന്ദ്രശേഖരന്‍,ഷുക്കൂര്‍, ഫസല്‍, അനീഷ് എന്നിവരുടേതടക്കമുള്ള കൊലപാതക കേസുകള്‍ സര്‍ക്കാര്‍ ഒരേപോലെ അന്വേഷിക്കണം. കൊലപാതകത്തിനും കൊലവെറി പ്രസംഗത്തിനും സി.പി.ഐ എതിരാണ്. കൊലവെറി പ്രസംഗം നടത്തിയ എം.എം. മണിയെയും സുധാകരനെയും ബഷീറിനെയും ഒരേരീതിയില്‍ കാണണം. കൊലപാതക കേസില്‍ പൊലീസ് ആറാംപ്രതിയാക്കിയ ബഷീറിനെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നത്.
ടി.പി വധത്തിന്‍െറ അന്വേഷണം വഴിതിരിച്ചുവിടാന്‍ പാടില്ല. കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ കേസ് സി.ബി.ഐക്ക് വിടണമെന്ന് പറയുന്നത് ഇതിന്‍െറ ഭാഗമാണ്. അന്വേഷണം സുതാര്യമായിരിക്കണമെന്നാണ് സി.പി.ഐ നിലപാട്. മറ്റ് പാര്‍ട്ടികളില്‍നിന്ന് വലിയൊരുസംഘം കടന്നുവന്നതാണ് സി.പി.ഐയുടെ വളര്‍ച്ചക്ക് സഹായകമായത്. കോണ്‍ഗ്രസിലേക്കും ബി.ജെ.പിയിലേക്കും പോകുന്നത് തടയാന്‍ സി.പി.എമ്മില്‍നിന്ന് വരുന്നവരെയും സ്വീകരിക്കും. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജിയെ പിന്തുണക്കാനുള്ള സി.പി.എം തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.