1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2012

മുസ്ലിം യൂത്ത്‌ ലീഗ്‌ പ്രവര്‍ത്തകന്‍ തളിപ്പറമ്പ്‌ അരിയിലെ അബ്‌ദുള്‍ ഷുക്കൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ഇന്നു വീണ്ടും ചോദ്യം ചെയ്യും. പയ്യാമ്പലം ഗസ്‌റ്റ് ഹൗസില്‍ രാവിലെ 11 മുതലാണു ചോദ്യംചെയ്യല്‍. കണ്ണൂര്‍ എസ്‌.പി. രാഹുല്‍ നായര്‍, കേസന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന കണ്ണൂര്‍ ഡിവൈ.എസ്‌.പി: പി. സുകുമാരന്‍, അന്വേഷണച്ചുമതലയുള്ള വളപട്ടണം സി.ഐ: യു. പ്രേമന്‍ എന്നിവരുള്‍പ്പെട്ട സംഘമാണു ചോദ്യം ചെയ്യുക.

തളിപ്പറമ്പ്‌ സഹകരണ ആശുപത്രി കേന്ദ്രീകരിച്ചു ഗൂഢാലോചന നടന്നെന്നും ജയരാജനും ടി.വി. രാജേഷ്‌ എം.എല്‍.എയും ആശുപത്രിയിലെ മുറിയിലുണ്ടായിരുന്നുവെന്നും നേരത്തേ അറസ്‌റ്റിലായ സി.പി.എം. അരിയില്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി യു.വി. വേണുവില്‍നിന്നു പോലീസിനു വിവരം ലഭിച്ചിരുന്നു. അതേത്തുടര്‍ന്ന്‌ ജൂണ്‍ 12 നു ജയരാജനെ ചോദ്യംചെയ്‌തു.

നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി എസ്‌.പി. രാഹുല്‍ നായര്‍ അന്നു വെളിപ്പെടുത്തിയിരുന്നു. വീണ്ടും ചോദ്യംചെയ്യുന്നതിനു വേണ്ടി ജൂണ്‍ 22 നു ഹാജരാകണമെന്ന്‌ ആവശ്യപ്പെട്ടു പോലീസ്‌ നോട്ടീസ്‌ നല്‍കിയെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും രണ്ടാഴ്‌ച കഴിഞ്ഞു ഹാജരാകാമെന്നുമായിരുന്നു മറുപടി. എന്നാല്‍ പൊതുപരിപാടികളില്‍ സജീവമായി പങ്കെടുത്തതും എന്‍.ഡി.എഫ്‌. പ്രവര്‍ത്തകന്‍ ഫസലിനെ വധിച്ച കേസില്‍ എറണാകുളം കാക്കനാട്‌ ജയിലിലുള്ള സി.പി.എം. നേതാക്കളെ സന്ദര്‍ശിക്കാന്‍ പോയതും മൂലം ഈ വാദത്തില്‍ കഴമ്പില്ലെന്നു പോലീസ്‌ വിലയിരുത്തി. ജൂണ്‍ 17 നു ടി.വി. രാജേഷിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചെങ്കിലും നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ഹാജരാകാനാവില്ലെന്നു കാണിച്ച്‌ അദ്ദേഹം അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്ക്‌ കത്തു നല്‍കിയിരുന്നു. നിയമസഭാ സമ്മേളനം കഴിഞ്ഞ ശേഷമാകും രാജേഷിനെ ചോദ്യം ചെയ്യുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.