1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2012

കെ ടി ജയകൃഷ്ണന്‍ വധക്കേസിലെ പ്രതി സജീവിനെ സിപിഐ(എം) കൊന്നെന്ന് സജീവന്റെ അമ്മയും സഹോദരിയും ആരോപിച്ചു. ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ എസ്പിക്ക് ഇവര്‍ നിവേദനം നല്‍കി.

പാര്‍ട്ടിയാണ് സജീവനെ പ്രതിചേര്‍ത്തത്. ചില സത്യങ്ങള്‍ വെളിപ്പെടുത്തുമെന്ന് സജീവന്‍ പറഞ്ഞിരുന്നുവെന്നും ഇരുവരും പറഞ്ഞു.

2003 ഓഗസ്റ്റില്‍ സജീവനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

എന്നാല്‍ സജീവന്റെ മരണത്തിനുത്തരവാദി ബിജെപിയാണെന്ന് സിപിഎം പ്രതികരിച്ചു. അമ്മയെക്കൊണ്ട് പരാതി കൊടുപ്പിച്ചത് കുടുംബക്കാരായ ബിജെപിക്കാരാണെന്ന് സിപിഎം നേതാവ് പി ജയരാജന്‍ വ്യക്തമാക്കി.

തനിക്കെതിരായ മൊഴിയില്‍ മനംനൊന്താണ് സജീവന്‍ ആത്മഹത്യ ചെയ്യുന്നത്. അന്വേഷണത്തിന് സിപിഐ(എം) എതിരല്ലെന്നും ജയരാജന്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.