1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2012

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജനെ ഇന്ന് അറസ്റ്റ് ചെയ്യും. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈ.എസ്.പി ജോസി ചെറിയാന്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കാക്കനാട് ജില്ലാ ജയിലിലെത്തി രാജന്‍റ അറസ്റ്റ് രേഖപ്പെടുത്താന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പി.ശശിധരന്‍ അനുമതി നല്‍കിയത്. തലശ്ശേരി ഫസല്‍ വധക്കേസില്‍ സി.ബി.ഐ കസ്റ്റഡിയില്‍ കഴിയുകയാണ് ഇയാള്‍. അതിനിടെ, കൊടി സുനിക്ക് റിവോള്‍വര്‍ നിര്‍മിച്ചു നല്‍കിയതിന് മൂന്നു ദിവസം മുമ്പ് വലയിലായ കേളകത്തെ കൊല്ലപ്പണിക്കാരന്‍ ചെങ്ങോത്തെ തടത്തില്‍ വീട്ടില്‍ തങ്കനെ (തങ്കച്ചന്‍-54) പൊലീസ് അറസ്റ്റ് ചെയ്തു. ടി.പി വധക്കേസ് പ്രതികള്‍ക്ക് ഒളിവില്‍ താമസിക്കാന്‍ കാരായി രാജന്‍ ഒത്താശയും സഹായവും ചെയ്തെന്നാണ് അന്വേഷണസംഘത്തിന്‍റ ആരോപണം. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വടകര ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടെ പ്രൊഡക്ഷന്‍ വാറന്‍റുമായി കസ്റ്റഡിയിലെടുത്ത് വടകരയില്‍ കൊണ്ടുവരും. കോഴിക്കോട് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനന്‍ മാസ്റ്ററുടെ കസ്റ്റഡി കാലാവധി തീരുന്ന വ്യാഴാഴ്ചക്കുമുമ്പ് കാരായിയെ കസ്റ്റഡിയിലെടുക്കാനാണ് ശ്രമം.പി. മോഹനന്‍ നേരത്തേ പൊലീസിനോട് സമ്മതിച്ച ചില വിവരങ്ങള്‍ കാരായി രാജന്‍റ സാന്നിധ്യത്തില്‍ ഉറപ്പിക്കുന്നതിനാണിത്.

അതേസമയം, ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ 2010ല്‍ ഗൂഢാലോചന നടത്തിയ കേസിലും പ്രതിയായ ഒഞ്ചിയം ഏരിയ സെക്രട്ടറി സി.എച്ച്. അശോകന്‍റ ജാമ്യാപേക്ഷ ഇന്ന് ഹൈകോടതി പരിഗണിക്കും. 2012ലെ ഗൂഢാലോചന കേസില്‍ പ്രതിയായ അശോകന് കഴിഞ്ഞദിവസം ജാമ്യം ലഭിച്ചെങ്കിലും ഇതുവരെ ജയില്‍മോചിതനായിട്ടില്ല. അശോകന് ജാമ്യം ലഭിക്കുന്നത് തടയാന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.