കൊച്ചി മെട്രോയുടെ നിര്‍മാണച്ചുമതല ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷ (ഡി.എം.ആര്.സി.) നു തന്നെയാണെന്ന് ഉറപ്പായി. പദ്ധതിച്ചുമതല ഡി.എം.ആര്.സി. ക്കാണെന്ന് കേന്ദ്ര നഗരവികസനമന്ത്രി കമല്‍നാഥ് വ്യക്തമാക്കി.
എന്നാല്‍ ഇ. ശ്രീധരന്റെ ചുമതലയെന്തായിരിക്കുമെന്ന് തീരുമാനിക്കുന്നത് തങ്ങളല്ല. അത് സംസ്ഥാന സര്‍ക്കാറും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡും തീരുമാനിക്കേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സംസ്ഥാന സര്‍ക്കാര്‍ നേരത്തേ ആലോചിച്ചപോലെ കേന്ദ്രപ്രതിനിധിയായി ശ്രീധരനെ കൊച്ചി മെട്രോയുടെ ചെയര്മാന് പദവിയേല്പിക്കുന്ന കാര്യം പ്രായോഗികമാവില്ലെന്നും വ്യക്തമായി.
കെ.എം.ആര്.എല്ലിന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ചൊവ്വാഴ്ച നടക്കും. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ച സാഹചര്യത്തില്‍ മെട്രോയുടെ നിര്‍മാണ നടപടികളായിരിക്കും പ്രധാനമായും ചര്‍ച്ച ചെയ്യുക.
ബോര്‍ഡില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തുല്യപങ്കാളിത്തമായിരിക്കും. പുതിയ ബോര്‍ഡിന്റെ മാനേജിങ് ഡയറക്ടറായി ടോം ജോസിനെത്തന്നെ നിശ്ചയിക്കാനാണിട.
കേന്ദ്ര നഗരവികസനമന്ത്രിയുടെ പ്രസ്താവനകൂടി വന്നതോടെ കൊച്ചി മെട്രോയില്‍ ഡി.എം.ആര്.സി.യുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്കു വിരാമമായി. ശ്രീധരന് പദ്ധതിയുടെ ഉപദേശകന്റെ പങ്കായിരിക്കും ഉണ്ടാവുക.
ഇപ്പോള്‍ ഡി.എം.ആര്.സിയുടെ ഉപദേശകനാണ് ശ്രീധരന്. കൊച്ചി മെട്രോ നിര്‍മാണച്ചുമതല ഡി.എം.ആര്.സി. ഏറ്റെടുക്കുമ്പോള്‍ സ്വാഭാവികമായും പദ്ധതി നടപ്പാക്കുന്നത് അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും. ഡി.എം.ആര്.സി.യുടെ ഉപദേശകനായി തുടര്‍ന്നാലേ കാര്യക്ഷമമായി പദ്ധതിച്ചുമതല നിര്‍വഹിക്കാന്‍ കഴിയൂവെന്നും അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
കൊച്ചി മെട്രോയില്‍ സ്ഥാനമേറ്റാല്‍ ഡി.എം.ആര്.സി.യുടെ ഉപദേശകനായി തുടരാന്‍ അദ്ദേഹത്തിന് പ്രായോഗിക തടസ്സമുണ്ടാവും.
ഡി.എം.ആര്.സിയുടെ ഉപദേശകനായി കൊച്ചി മെട്രോയില്‍ തുടരുന്നതിലാണ് ഇ.ശ്രീധരനും താത്പര്യമെന്നാണറിയുന്നത്.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല