മന്ത്രി കെ.ബി.ഗണേഷ്‌കുമാറിനെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ് വിമര്‍ശിച്ചത് ശരിയായില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. നെല്ലിയാമ്പതി എസ്‌റ്റേറ്റുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. നെല്ലിയാമ്പതി വിഷയത്തില്‍ ഇരുവരോടും സംസാരിച്ചശേഷം മാത്രമേ അഭിപ്രായം പറയാന്‍ കഴിയുകയുള്ളൂവെന്നും ചെന്നിത്തല പറഞ്ഞു.
വിഷയം പാര്‍ട്ടി ചര്‍ച്ചചെയ്ത് ഉടന്‍ തന്നെ പരിഹാരമുണ്ടാക്കും. ഈ പ്രശ്‌നത്തിന്റെ പേരില്‍ യു.ഡി.എഫിന് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല