1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2012

പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനായി മാധവ് ഗാഡ്ഗില്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ പുതിയ സമിതിയെ നിയോഗിക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചു.
രണ്ടു മാസത്തിനകം ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വനംപരിസ്ഥിതി മന്ത്രാലയം സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിനിധികളും വിദഗ്ധരും അടങ്ങുന്നതായിരിക്കും സമിതി.
ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളെക്കുറിച്ച് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ടിനെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയം പുതിയ സമിതിയെ നിയോഗിച്ചിരിക്കുന്നത്.
ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കേരളത്തിന്റെ വികസനത്ത ബാധിക്കുമെന്നായിരുന്നു കേരളത്തിന്റെ നിലപാട്. എന്നാല്‍ പശ്ചിമഘട്ട റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നത് നിക്ഷിപ്ത താത്പര്യക്കാരാണെന്ന് മാധവ് ഗാഡ്ഗില്‍ പറഞ്ഞു.
റിപ്പോര്‍ട്ട് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയ്ക്ക് വെയ്ക്കണമെന്ന ശുപാര്‍ശ നടപ്പാക്കിയില്ലെന്നും റിപ്പോര്‍ട്ട് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി ജനങ്ങളെ അറിയിക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ലെന്നും ഗാഡ്ഗില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.