പോലീസ് ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആട് ആന്റണിക്ക് ‘ഭാര്യ’മാര്‍ 17. ആന്റണിയെ തേടിപ്പോയ ഉദ്യോഗസ്ഥര്‍ കേരളത്തിലും അന്യസംസ്ഥാനങ്ങളിലുമായി ഇതുവരെ കണ്ടെത്തിയതാണ് ഇത്രയും പേര്. അന്വേഷണം പുരോഗമിക്കുമ്പോള്‍ ‘ഭാര്യ’മാരുടെ എണ്ണവും കൂടാനാണ് സാധ്യതയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മൂന്നു സ്ത്രീകളിലായി ആന്റണിക്ക് മൂന്നു മക്കളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ രണ്ടുപേര്‍ പെണ്‍കുട്ടികളാണ്.
കേരളത്തിലും അന്യസംസ്ഥാനങ്ങളിലുമായി ആന്റണിക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് പോലീസിനു തുടക്കത്തില്‍ത്തന്നെ സൂചന ലഭിച്ചിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തില്‍ ഇതു സത്യമാണെന്ന് ബോധ്യമായി. തമിഴ്നാട്ടിലാണ് ഇയാള്‍ക്ക് കൂടുതല്‍ ഭാര്യമാര്‍ ഉള്ളത്. നിരവധി സ്ഥലങ്ങളില്‍ വീടും ഫ്ലാറ്റും വാടകയ്ക്കെടുത്താണ് ഭാര്യമാരെ താമാസിപ്പിച്ചിരുന്നത്. വേറെ ബന്ധത്തില്‍ മക്കള്‍ ഉള്ളവരും ഇക്കൂട്ടത്തിലുണ്ട്.
ഒരു സ്ത്രീക്കൊപ്പം മൂന്നുമാസത്തിലധികം ആന്റണി താമസിക്കാറില്ല.
ആന്റണിക്കുവേണ്ടിയുള്ള അന്വേഷണത്തില്‍ ഭാര്യമാരില്നിന്നാണ് ഇയാളുടെ ഒളിത്താവളങ്ങളെക്കുറിച്ച് പോലീസിനു വിവരം ലഭിച്ചത്. ഇവരെല്ലാം ഇപ്പോഴും പോലീസ് നിരീക്ഷണത്തിലാണ്.



![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല