സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജിനെതിരെ വിഎസ് സുനില്‍കുമാര്‍ എംഎല്‍എ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. നെല്ലിയാമ്പതി എസ്‌റ്റേറ്റ് സംബന്ധിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം മന്ത്രി സ്‌പോണ്‍സര്‍ ചെയ്തതാണെന്ന ജോര്‍ജ്ജിന്റെ പരാമര്‍ശത്തിനെതിരെയാണ് നോട്ടീസ്. ഈ പരാമര്‍ശം പ്രതിപക്ഷാംഗങ്ങളെ അപമാനിക്കുന്നതിനു തുല്യമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
എസ്‌റ്റേറ്റുകള്‍ തിരുച്ചുനല്‍കാന്‍ ജോര്‍ജ്ജിന് താല്‍പര്യമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചു.
നെല്ലിയാമ്പതി എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം യുഡിഎഫില്‍ പുതിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. നിയമസഭക്ക പുറത്തും ചീഫ് വിപ്പും, വനംമന്ത്രിയും ഇന്നലെ ഏറ്റുമുട്ടി. പി സി ജോര്‍ജ്ജിനെക്കാള്‍ യുഡിഎഫ് പാരമ്പര്യം തനിക്കാണെന്ന് വനം മന്ത്രി ഗണേഷ്‌കുമാര്‍ പറഞ്ഞു. യുഡിഎഫ് എന്താണെന്ന് പിസി ജോര്‍ജ് തന്നെ പഠിപ്പിക്കണ്ട.
തനിക്കെതിരെ പ്രവര്‍ത്തിക്കുന്ന മാഫിയ ആരാണെന്ന് മനസിലായതായും ഗണേഷ് വ്യക്തമാക്കി.
എന്നാല്‍ ഗണേഷ്‌കുമാറിനെക്കുറിച്ച് കൂടുതല്‍ പറയാത്തത് മുന്നണി നശിപ്പിക്കരുതെന്ന് മുഖ്യമന്ത്രിയും കെഎം മാണിയും ആവശ്യപ്പെട്ടതു കൊണ്ടാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് പ്രതികരിച്ചു. കെ.എം മാണി ആവശ്യപ്പെട്ടാല്‍ ചീഫ് വിപ്പ് സ്ഥാനം രാജിവെക്കും. മാഫിയ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. പിസി ജോര്‍ജ് വ്യക്തമാക്കി.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല