1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 11, 2012

ടി പി വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് തന്റേത് ഉള്‍പ്പെടെയുള്ള സി.പി.ഐ.എം എം.എല്‍.എമാരുടെ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് എളമരം കരീം എം.എല്‍.എ നിയമസഭയില്‍ ആരോപിച്ചു.
ഇത്തരത്തില്‍ ഫോണ്‍ ചോര്‍ത്താന്‍ പോലീസിന് അധികാരം നല്‍കിയിട്ടുണ്ടോ എന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കണമെന്നും കരീം നിയമസഭയില്‍ ആവശ്യപ്പെട്ടു. വ്യവസായവകുപ്പുമായി ബന്ധപ്പെട്ട ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെയാണ് കരീം ഇത്തരമൊരു ആരോപണം ഉന്നയിച്ചത്.
അതേസമയം പരാതിയെക്കുറിച്ച് ഗൗരവമായി അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ഫോണ്‍ ചോര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.