മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് മുഖ്യമന്ത്രിക്ക് പരാതി നല്കി. ഗണേഷ് എത്രമാത്രം മോശം ആളാണെന്ന് താന്‍ തെളിയിക്കുമെന്ന് പി സി ജോര്‍ജ്ജ് കത്തില്‍ പറയുന്നു. സ്വന്തം അച്ഛനെ അഴിമതിക്കാരനെന്ന് ചിത്രീകരിച്ച ആളാണ് ഗണേഷ്. നെല്ലിയാമ്പതി വിഷയത്തില്‍ തന്റെ പേര് വലിച്ചിഴച്ചതില്‍ ദുരൂഹതയുണ്ടെന്നും ജോര്‍ജ്ജ് ആരോപിച്ചു.
പി സി ജോര്‍ജ്ജിന് മറുപടി പറയുന്നില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍ പ്രതികരിച്ചു. നാല് മാസം മുന്‍പ് വരെ താന്‍ മികച്ച മന്ത്രിയാണെന്നാണ് ജോര്‍ജ്ജ് പറഞ്ഞത്. പിന്നീട് എന്തുസംഭവിച്ചെന്നറിയില്ല. സര്‍കാരിന്റെ നയമാണ് താന്‍ നടപ്പാക്കുന്നത്. ഇതൊന്നും സ്ഥിരമായ തര്‍ക്കമാണെന്ന് കരുതേണ്ടെന്നും ഗണേഷ് പ്രതികരിച്ചു.
യുഡിഎഫ് സമിതിയെ സംബന്ധിച്ച് തനിക്ക് യുഡിഎഫ് കണ്‍വീനര്‍ കത്ത് നല്‍കിയിട്ടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല