1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2012

ടിപി വധക്കേസില്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ഫസല്‍വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജന്‍.
ടിപി വധക്കേസില്‍ കാക്കനാട് ജില്ലാ ജയിലിലായിരുന്ന കാരായി രാജന്റെ അറസ്റ്റ് ജയിലിലെത്തി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഇത് കണക്കിലെടുത്ത് കോടതി കാരായി രാജനു പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് രാജനെ വടകരയിലേയ്ക്കു കൊണ്ടുപോയത്. ഇതിനിടെയാണ് ടിപി വധക്കേസില്‍ തന്നെ കുടുക്കിയതാണെന്നു കാരായി രാജന്‍ ആരോപിച്ചത്.
കാക്കനാട് ജയിലില്‍ നിന്നു വടകരയിലേയ്ക്കു കൊണ്ടുപോകാന്‍ പോലീസ് വാഹനത്തിലേയ്ക്കു കയറ്റുന്നതിനിടെയാണ് തന്നെ ടിപി വധക്കേസില്‍ കുടുക്കിയതാണെന്ന് രാജന്‍ മാധ്യമങ്ങളോടു പറഞ്ഞത്.
നിമയപരമായ തടസങ്ങളുള്ളതിനാല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു ഒറ്റവാക്കില്‍ മറുപടി പറഞ്ഞ് അവസാനിപ്പിക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.