താമരശ്ശേരി രൂപതയിലെ കുടുംബാംഗങ്ങള്‍ നാളെ ലെസ്റ്ററില്‍ ആവേശ പൂര്‍വ്വം ഒത്തു കൂടുന്നു.സീറോ മലബാര്‍ സഭയുടെ വാല്ഷിങ്ങാം തീര്‍ത്ഥാടനത്തിന്റെ മുഖ്യാഥിതിയായി യു കെ യില്‍ എത്തിയ താമരശ്ശേരി രൂപത യുടെ അഭിവന്ദ്യ അധ്യക്ഷന്‍ മാര്‍ റെമിജിയുസ് ഇഞ്ച്നാനിയില്‍ പിതാവിന്റെ പൌരോഹിത്യ രജത ജൂബിലി നിറവില്‍ അദ്ദേഹത്തിനു ഉജ്ജ്വല സ്വീകരണം ആണ് രൂപതാ മക്കള്‍ ഒരുക്കിയിരിക്കുന്നത്. മുത്തുക്കുടകളുടെയും , താലപ്പൊലികളുടെയും അകമ്പടിയോടെ താമരശ്ശേരി രൂപതാ അധ്യക്ഷനെയും, രൂപതാന്ഗങ്ങളും യു കെ യില്‍ പൌരോഹിത്യ ശുശ്രുക്ഷകരുമായ , ഫാ തോമസ് കളപ്പുരക്കല്‍ , റവ.ഡോ മാത്യു ചൂരപൊയികയില്‍,ഫാ ജിമ്മി പുളിക്കക്കുന്നേല്‍ , ഫാ ലുക്ക് മാറാപ്പിള്ളില്‍ , ഇപ്പോള്‍ യു കെ യില്‍ എത്തിയിട്ടുള്ള ഫാ മാത്യു പ്ലാത്തോട്ടം , സിസ്റ്റെര്ഴ്സ് ,വിശിഷ്ട അതിഥികള്‍ തുടങ്ങിയവരെ സ്വീകരിച്ചു ആനയിക്കും.
ജൂലൈ 14 ശനിയാഴ്ച രാവിലെ 10 : 30 നു ആഘോഷമായ സമൂഹ ദിവ്യ ബലിയോടെ സംഗമത്തിന് ആള്മീയ തുടക്കമാവും. കോഴിക്കോട് മലപ്പുറം, ജില്ലകളില്‍ വ്യാപിച്ചു കിടക്കുന്ന രൂപതയുടെ എല്ലാ പ്രദേശങ്ങളില്‍ നീന്നു മുള്ള പ്രവാസി മക്കള്‍ ഈ അത്മീയ സംഗമത്തില്‍ പങ്കെടുക്കും. ദിവ്യ ബലിക്ക് ശേഷം സ്നേഹ വിരുന്നു ഒരുക്കുന്നുണ്ട്. ഇടവേളയ്ക്കു ശേഷം പൊതു യോഗം .റെമിജിയുസ് പിതാവിന്റെ രജത ജൂബിലി ,കേക്ക് മുറിച്ചു രൂപതാ മക്കള്‍ തഥവസരത്തില്‍ സന്തോഷീ പങ്കിടും.വൈദികരും പ്രതിനിധികളും പിതാവിന് ആശംശകള് അര്‍പ്പിച്ചു
സംസാരിക്കും. കലാ പരിപാടികള്‍ , ഫാമിലി ഷെയറിംഗ് , ഫാമിലി ഫണ്‍ എന്നിവയെ തുടര്‍ന്ന് വൈകുന്നേരം 4 :00 മണിയോടെ പരിപാടികള്‍ സമാപിക്കും. കലാ പരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ അതിനായി തയ്യാറായി വരണമെന്ന് സംഘാടക സമിതി അറിയിച്ചു.
യു കെ യില്‍ വിവിധ ഭാഗങ്ങളിലായി നിവസിക്കുന്ന എല്ലാ താമരശ്ശേരി രൂപതാ കുടുംബങ്ങളും തങ്ങളുടെ സൌഹൃദം പങ്കിടുവാന്‍ കിട്ടുന്ന ഈ അസുലഭ സന്ദര്‍ഭം വിനിയോഗിക്കണമെന്നും, രൂപതയുടെ അധ്യക്ഷന്‍ കുടുംബാന്ഗങ്ങളെ നേരില്‍ സന്ദര്സ്സിക്കുവാന് എത്തുമ്പോള്‍ തങ്ങളുടെ വിലയേറിയ സാന്നിധ്യവും പ്രാര്‍ത്ഥനകളും, ആശംശകളും കൊണ്ടുള്ള സമുചിതമായ സ്വീകരണം നല്‍കണമെന്നും തോമസ് അച്ചനും, മാത്യു അച്ചനും, ജിമ്മി അച്ചനും പ്രത്യേകം അഭ്യര്തിച്ചു .
കൂടുതല്‍ വിവരങ്ങള്‍ക്ക്
07737956977
07958646431
07533062524
07828897358
Venue:-
Blaby &District Social Cetnre
4 Hospital Lane
Leicester
LE8 4GQ











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല