1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2012

സഖറിയ പുത്തന്‍കളം

വചനശക്തിയുടെ അനുഗ്രഹപൂമഴ പെയ്തിറങ്ങുന്ന ഇന്നത്തെ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ വേദിയായ കവന്‍ട്രിയിലെ സ്റ്റോണ്‍ ലീ പാര്‍ക്ക് വിശ്വാസക്കടലായി മാറും. കൃതജ്ഞതാ സ്തോത്രങ്ങളാലും ആരാധനയാലും ദൈവത്തെ മഹത്വപ്പെടുത്തുന്ന വേദിയാകും സ്റ്റോണ്‍ലീ പാര്‍ക്ക്.

രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ ആദ്യാവസാനം വരെ സംബന്ധിക്കുന്നതിനായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിശ്വാസ സമൂഹം ഇന്ന് കവന്‍ട്രിയിലേക്ക് ഒഴുകിയെത്തും. യുകെയിലെ മലയാളി വിശ്വാസ കൂട്ടായ്മയായ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന് ചുക്കാന്‍ പിടിക്കുന്നത് യുകെ സെഹിയോന്‍ മിനിസ്ട്രിയിലെ ഫാ. സോജി ഓലിക്കല്‍ ആണ്.

വിടുതല്‍ ശുശ്രൂഷയ്ക്ക് പ്രശസ്തിയാര്‍ജ്ജിച്ച അണക്കര മരിയന്‍ റിട്രീറ്റ് സെന്ററിലെ ഡയറക്ടര്‍ ഫാ. ഡൊമിനിക് വളംവനാലിന്റെ നേതൃത്വത്തിലാണ് വിടുതല്‍ ശുശ്രൂഷകള്‍. താമരശേരി മെത്രാന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലും കണ്‍വന്‍ഷനില്‍ സംബന്ധിക്കുന്നുണ്ടെന്ന പ്രത്യേകതയും ഉണ്ട്.

നിരവധി വൈദികരുടെ സാന്നിധ്യത്തില്‍ നടക്കുന്ന വിവിധ ശുശ്രൂഷകള്‍ വിശ്വാസികള്‍ക്ക് അനുഗ്രഹപ്രദമാകും. കുട്ടികള്‍ക്കായി പ്രത്യേക ധ്യാനം, ആത്മീയ പങ്കുവയ്ക്കല്‍, കുമ്പസാരം, ദിവ്യബലി, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവയും ഉണ്ടായിരിക്കും.

രണ്ടാം കണ്‍വന്‍ഷന്റെ വിജയത്തിനു നിദാനം ശക്തമായ മധ്യസ്ഥ പ്രാര്‍ഥനകളാണ്. ശുശ്രൂഷകള്‍ ശക്തിപ്പെടുമ്പോഴും അതിനനുസരിച്ച് ശക്തമായ മധ്യസ്ഥ പ്രാര്‍ഥനകളും നടക്കുന്നുണ്ട്.

കണ്‍വന്‍ഷന്‍ വിജയത്തിനായി രാത്രികാല പ്രാര്‍ഥന ഇപ്പോള്‍ 24 മണിക്കൂറുള്ള നിത്യാരാധനയാക്കി മാറ്റി. കൂടാതെ യുകെയുടെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബ്രാഡ്ഫോര്‍ഡ്, നോര്‍ത്ത് ഈസ്റ്റ് എന്നിവിടങ്ങളില്‍ മാസങ്ങള്‍ ഇടവിട്ട് ഫാ. സോജി ഓലിക്കല്‍, ഫാ. ജോമോന്‍ തൊമ്മാന എന്നിവര്‍ നയിക്കുന്ന കണ്‍വന്‍ഷനുകള്‍ നടന്നുവരുന്നു.

കണ്‍വന്‍ഷന്‍ വേദി:

Stonleigh Park
CV8 2LG

കണ്‍വന്‍ഷന് മാഞ്ചസ്റ്ററില്‍ നിന്നും മൂന്ന് കോച്ചുകള്‍

സെഹിയോന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന് മാഞ്ചസ്റ്ററില്‍ നിന്നും മൂന്നു കോച്ചുകള്‍. സാല്‍ഫോര്‍ഡ്, ലോങ് സൈറ്റ്, വിഥിന്‍ഷോ എന്നിവിടങ്ങളില്‍ നിന്നാണ് കോച്ചുകള്‍ പുറപ്പെടുക. കവന്‍ട്രിയിലെ സ്റ്റോണ്‍ ലീ പാര്‍ക്കില്‍ നടക്കുന്ന കണ്‍വന്‍ഷനില്‍ താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പങ്കെടുക്കും. ഫാ. ഡൊമിനിക് വളംവനാല്‍, ഫാ. സോജി ഓലിക്കല്‍, ഫാ. ജോമോന്‍ തൊമ്മാന തുടങ്ങിയവരും വചനപ്രഘോഷണങ്ങള്‍ക്ക് നേതൃത്വം നല്‍കും.

സാല്‍ഫോര്‍ഡില്‍ സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍സ് ദേവാലയത്തില്‍ നിന്നുമാണ് കോച്ചുകള്‍ പുറപ്പെടുന്നത്. ലോങ്സൈറ്റില്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ നിന്നും വിഥിന്‍ഷോയില്‍ സെന്റ് ജോണ്‍സ് സ്കൂളില്‍ നിന്നുമാണ് കോച്ചുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കോച്ചുകളില്‍ കണ്‍വന്‍ഷന് പോകുവാന്‍ താല്‍പര്യം ഉള്ളവര്‍ താഴെ പറയുന്ന നമ്പരുകളില്‍ ഭാരവാഹികളുമായി ബന്ധപ്പെടണം.

സാല്‍ഫോര്‍ഡ്: ദീപു: 07882810575
ലോങ് സൈറ്റ്: ബിജു: 07501383557
വിഥിന്‍ഷോ: രജു: 07912217960

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.