1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2012

ഇടുക്കി സ്വദേശിയായ വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുന്‍ എംഎല്‍എ അറസ്റ്റില്‍. ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിനിയായ സത്യ(15) മരിച്ചതുമായി ബന്ധപ്പെട്ടാണ് പെരുമ്പല്ലൂരിലെ മുന്‍ എംഎല്‍എ രാജ്കുമാറിനെ അറസ്റ്റ് ചെയ്തത്. എംഎല്‍എയുടെ സഹായികളായ മഹേന്ദ്രന്‍, അന്‍പരശന്‍ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

പീരിമേടിലെ തോട്ടം തൊഴിലാളികളുടെ മകളായ സത്യയെ കഴിഞ്ഞയാഴ്ചയാണ് തേനിയില്‍ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരാഴ്ച മുന്‍പ് തമിഴ്‌നാട്ടില്‍ വീട്ടുജോലിക്കെത്തിയ സത്യയെ രാജ്കുമാറിന്റെ മകളുടെ വീട്ടിലാണ് ജോലിക്ക് നിര്‍ത്തിയത്. പെണ്‍കുട്ടിയെ മാതാപിതാക്കള്‍ വിറ്റുവെന്നും കുട്ടി പീഡനത്തിന് ഇരയായെന്നും ഉള്ള പരാതിയെത്തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.