1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2012

ടിപി വധക്കേസില്‍ അറസ്റ്റിലായ ഒഞ്ചിയം ഏരിയാ സെക്രട്ടറി സിഎച്ച് അശോകന് ജാമ്യം ലഭിച്ചു. 2009ല്‍ ചന്ദ്രശേഖരനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് അശോകന് ജാമ്യം ലഭിച്ചത്. നേരത്തെ ടിപി വധക്കേസില്‍ അശോകന് ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചിരുന്നു. ജാമ്യം ലഭിച്ചതോടെ അശോകന് ജയില്‍ മോചിതനാകാന്‍ സാധിക്കും.

അതേസമയം ടിപി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് സിപിഐ(എം) കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി. ഭാസ്‌കരനെ അന്വേഷണസംഘം വടകരയില്‍ ചോദ്യം ചെയ്തു. ഒഞ്ചിയം ഏരിയാ സെക്രട്ടറിയുടെ ചുമതലയുള്ള ദയാനന്ദന്‍ ഉള്‍പ്പെടെ മൂന്ന് നേതാക്കളെയും ചോദ്യം ചെയ്തു. കേസില്‍ തങ്ങള്‍ നിരപരാധികളായതിനാലാണ് വിട്ടയച്ചതെന്ന് സി. ഭാസ്‌കരന്‍ പറഞ്ഞു. കേസില്‍ പി മോഹനന്‍ ഉള്‍പ്പെടെ 14 പേരുടെ റിമാന്‍ഡ് കാലാവധി കോടതി നീട്ടി. രണ്ടാഴ്ചത്തേക്കാണ് റിമാന്‍ഡ് നീട്ടിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.