1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 14, 2012

സ്തനാര്‍ബുദം ബാധിച്ച സ്ത്രീകളില്‍ സ്തനത്തിന്റെ ഒരു ഭാഗം മാത്രം നീക്കം ചെയ്യുന്നത് ഭാവിയില്‍ കൂടുതല്‍ ശസ്ത്രക്രീയകളിലേക്ക് നയിച്ചേക്കാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍. സ്തനം പൂര്‍ണ്ണമായും നീക്കം ചെയ്യുന്ന സ്ത്രീകളേക്കാള്‍ വീണ്ടും രോഗം വരാനുളള സാധ്യത ഇവരില്‍ കൂടുതലാണന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. നിലവില്‍ സ്തനത്തിന്റെ ഒരു ഭാഗം നീക്കം ചെയ്യുന്ന സ്തനാര്‍ബുദ രോഗികളില്‍ അഞ്ചില്‍ ഒരാള്‍ക്കെന്ന കണക്കില്‍ വീണ്ടും ശസ്ത്രക്രീയ നടത്തേണ്ടി വരുന്നുണ്ട്.

ആദ്യഘട്ടത്തില്‍ തന്നെ രോഗം കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ശസ്ത്രക്രീയക്കുളള സാധ്യത മൂന്നില്‍ ഒന്ന് എന്ന കണക്കിലേക്ക് ഉയരും. നിലവില്‍ ഇംഗ്ലണ്ടിലെ സ്തനാര്‍ബുദ രോഗികളില്‍ 58 ശതമാനവും സ്തനം സംരക്ഷിച്ചുകൊണ്ടുളള സര്‍ജറിയാണ് നടക്കുന്നത്. ശസ്ത്രക്രീയ തിരഞ്ഞെടുക്കുമ്പോള്‍ അതിലെ അപകട സാധ്യതകൂടി രോഗികളെ പറഞ്ഞ് മനസ്സിലാക്കി കൊടുക്കണമെന്ന് ഗവേഷകര്‍ പറയുന്നു. ഇംഗ്ലണ്ടിലെ 55,297 സ്തനാര്‍ബുദ രോഗികളായ സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. പഠനഫലം ബ്രട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ശസ്ത്രക്രീയ നടത്തിയവരില്‍ ഭൂരിഭാഗവും സ്തനം പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതിന് പകരം സ്തനം സംരക്ഷിച്ചുകൊണ്ടുളള ശസ്ത്രക്രീയ ആണ് നടത്തിയത്. 2005 മുതല്‍ 2008 വരെയുളള കാലഘട്ടത്തില്‍ ശസ്ത്രക്രീയ നടത്തിയ പതിനാറ് വയസ്സിന് മുകളിലുളളവരുടെ കണക്കാണിത്. ട്യൂമറിന്റെ സ്വഭാവം, സാമൂഹിക, സാമ്പത്തിക പ്രശ്‌നങ്ങള്‍, ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയെ കുറിച്ചാണ് പഠനം നട്തതിയത്. എന്നാല്‍ റേഡിയോ തെറാപ്പിയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്തനം സംരക്ഷിച്ചുകൊണ്ടുളള ശസ്ത്രക്രീയ തന്നെയാണ് മാസക്ടമി പോലെ ഫലപ്രദം. പ്രത്യേകിച്ചും വളരെ കടുത്ത ട്യൂമറുകളുടെ കാര്യത്തില്‍.

കാര്‍സിനോമ ഇന്‍ സിറ്റു പോലെയുളള അര്‍ബുദ വകഭേദങ്ങള്‍ പൂര്‍ണ്ണമായും കണ്ടെത്താന്‍ കഴിയില്ല. ഇത് മറ്റ് ക്യാന്‍സറുകളെ പോലെ ട്യൂമറുകളായി വളരാത്തതാണ് കാരണം. അതുകൊണ്ട് തന്നെ ഇവയെ പൂര്‍ണ്ണമായും ബ്രസ്റ്റ് കണ്‍സര്‍വ്വിംഗ് ശസ്ത്രക്രീയയിലൂടെ നീക്കം ചെയ്യാനാകില്ല. അത് വീണ്ടും മറ്റൊരു ശസ്ത്രക്രീയയിലേക്ക് നയിക്കും.പഠനം നടത്തിയ 55,297 സ്ത്രീകളും ബ്രസ്റ്റ് കണ്‍സര്‍വ്വിംഗ് ശസ്ത്രക്രീയകളാണ് നടത്തിയത്. ഇതില്‍ 82 ശതമാനം സ്ത്രീകളിലും ഐസോലേറ്റഡ് ഇന്‍വാസിവ് കാന്‍സറാണ് കണ്ടെത്തിയത്. പന്ത്രണ്ട് ശതമാനം സ്ത്രീകളില്‍ കാര്‍സിനോമ ഇന്‍ സിറ്റുവും ആറ് ശതമാനം സ്ത്രീകളില്‍ ഇത് രണ്ടും കൂടിയും കണ്ടെത്തി. കാര്‍സിനോമ ഇന്‍ സിറ്റു രോഗികളില്‍ രണ്ടാമതൊരു ശസ്ത്രക്രീയക്കുളള സാധ്യത 29.5 ശതമാനമാണ്. എന്നാല്‍ ഐസോലേറ്റഡ് ഇന്‍വാസീവ് രോഗികളില്‍ ഇതിനുളള സാധ്യത വെറും 18 ശതമാനമാണ്. മാസക്ടമി ചെയ്ത സ്ത്രീകളില്‍ ഏതാണ്ട് നാല്പത് ശതമാനവും രണ്ടാമതൊരു ഓപ്പറേഷന് കൂടി വിധേയരായിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.