ടിപി വധക്കേസില്‍ അന്വേഷണമവസാനിപ്പിച്ച് കുറ്റപത്രം തയ്യാറാക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചതായാണ് സൂചനകള്‍. ആഗസ്ത് 15 നു മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം. ഇതിന്റെ നടപടികള്‍ വടകര ക്യാമ്പ് ഓഫീസിലും മാഹിയിലുമായി പുരോഗമിക്കുകയാണ്.
കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടായേക്കില്ല.
കാരായി രാജന്‍, പി മോഹനന്‍ എന്നിവരിലെത്തി നില്‍ക്കുന്ന അന്വേഷണം സിപിഐ(എം) നേതൃത്വത്തിലേക്കെത്താനുള്ള സാധ്യതകളും അന്വേഷണസംഘം തള്ളിക്കളയുന്നു.പി മോഹനനില്‍ നിന്നും കേസിനാവശ്യമായ തെളിവുകള്‍ ലഭിച്ചില്ല.
ഒഞ്ചിയം കേന്ദ്രീകരിച്ചു നടന്ന ഗൂഡാലോചനയാണ് ടിപി വധത്തിനു പിന്നില്‍.; പാനൂരിലെ പാര്‍ട്ടിയംഗങ്ങളും സിപിഎം ഗുണ്ടകളുമാണ് ഇതിന് നേതൃത്വം വഹിച്ചത്.
എന്നാല്‍ ഇക്കാര്യം അറിയില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല