ടി.പി.ചന്ദ്രശേഖരന് വധക്കേസിന്റെ അന്വേഷണം അവസാനിപ്പിച്ചുവോയെന്ന കാര്യം വ്യക്തമാക്കേണ്ടത് കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. അന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ് സംഘം തന്നെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ടി.പി വധക്കേസ് അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ട്. വ്യക്തികളെ പ്രഖ്യാപിച്ച് അന്വേഷണം നടത്തുന്ന രീതിയല്ല പൊലീസിന്റേത്. കേസില്‍ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്നവരിലെല്ലാം അന്വേഷണം എത്തിയിട്ടുണ്ട്. കേസിലെ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
കേസില്‍ കോടതി നിര്‍ദേശപ്രകാരം കുറ്റപത്രം സമര്‍പ്പിക്കുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.കോട്ടയത്തെ തന്റെ ഓഫീസിനു നേര്‍ക്ക് ആക്രമണം നടത്തിയത് ടി.പി.വധക്കേസിലെ ഗൂഢസംഘമാകാമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു
ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ്. കൊന്നവരേയും കൊല്ലിച്ചവരേയും കണ്ടെത്തും. ആ രീതിയില്‍ തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും ഡി.ജി.പി വ്യക്തമാക്കി. ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം സമര്പ്പിക്കാനൊരുങ്ങുന്നുവെന്ന മാധ്യമ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.












നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല