ആലപ്പുഴയില്‍ സി പി ഐ(എം)ന്റെ രണ്ട് ഏരിയാ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്ന് ജില്ലാ സെക്രട്ടേറിയറ്റില്‍ ഔദ്യോഗിക പക്ഷം ആവശ്യപ്പെട്ടു. വിഎസ്-ഐസക്ക് പക്ഷം മത്സരിച്ച് വിജയിച്ച കഞ്ഞിക്കുഴി, അരൂര്‍ ഏരിയാ കമ്മിറ്റികള്‍ പിരിച്ചുവിടണമെന്ന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം സംസ്ഥാന കമ്മിറ്റിക്ക് നല്കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചു.
എന്നാന് ഈ തീരുമാനം സമ്മേളന മാനദണ്ഡങ്ങളുടെ ലംഘനമാകുമെന്ന് ജില്ലാ സക്രട്ടറി സി വി ചന്ദ്രബാബുവിന്റെ അഭിപ്രായം യോഗത്തില്‍ പങ്കെടുത്ത പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃ്ണന് ശരി വെച്ചിരുന്നു. സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷം അംഗങ്ങളും കമ്മിറ്റികള്‍ പിരിച്ചുവിടണമെന്ന നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് സംസ്ഥാനകമ്മിറ്റിയില്‍ ഈ ആവശ്യം ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
മറ്റു ജില്ലകളില്‍ നിന്ന് വ്യത്യസ്ഥമായി ആലപ്പുഴയില്‍ ഔദ്യോഗിക പക്ഷത്തുണ്ടായ ചേരതിരിവാണ് രണ്ട് ഏരിയാ കമ്മിറ്റികള്‍ പിരിച്ചുവിടുന്നതിന് കളമൊരുക്കിയിരിക്കുന്നത്. പിണറായി വിജയന്റെ അനുകൂലികളായ ജി സുധാകരനും തോമസ് ഐസക്കുമായുള്ള അഭിപ്രായ ഭിന്നത സമ്മേളന കാലയളവില്‍ രൂക്ഷമാവുകയും ഐസക്ക് വിഭാഗം വിഎസ് പക്ഷവുമായി കൂടിചേര്‍ന്ന് പുതിയ ഗ്രൂപ്പ് രൂപീകരിക്കുകയും ചെയ്തിരുന്നു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല