മന്ത്രിസഭയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി.എം. സുധീരന്‍. മിക്കവിഷയങ്ങളിലും മന്ത്രിസഭയ്ക്ക് വീഴ്ച പറ്റിയെന്നും കൂട്ടായ ആലോചനയും കൂട്ടായ പ്രവര്‍ത്തനവും നടത്തുന്നില്ലെന്നും സുധീരന്‍ ആരോപിച്ചു.
പല കാര്യങ്ങളിലും മന്ത്രിസഭ ചുമതല നിറവേറ്റിയിട്ടില്ല. മലപ്പുറത്തെ സ്‌കൂളുകളുടെ കാര്യത്തില്‍ കുറച്ചുകൂടി ജാഗ്രത കാണിക്കേണ്ടതായിരുന്നു.’സുധീരന്‍ ആരോപിച്ചു.
ഈ രീതി തുടരുകയാണെങ്കില്‍ മന്ത്രിസഭ പുന:സംഘടിപ്പിക്കേണ്ടിവരും. എന്നാല്‍ ഒരു വര്‍ഷത്തെ ആയുസ്സേ നിലവിലെ മന്ത്രിസഭയ്ക്കുള്ളൂ എന്നതിനാല്‍ അതിനുളള സാധ്യതയും ഇല്ലെന്നാണ് സുധീരന്‍ പറയുന്നത്.
നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫ് വിജയിച്ചെങ്കിലും ഗംഭീരവിജയമെന്ന് പറയാന്‍ കഴിയില്ലെന്നും സുധീരന്‍ പറഞ്ഞു. മന്ത്രിസഭയുടെ അവസ്ഥയ്ക്ക് ഉത്തരവാദി മുഖ്യമന്ത്രി മാത്രമല്ലെന്നും ഒന്നോ രണ്ടോ പേര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ നന്നായിരുന്നെന്നും അദ്ദേഹം പറഞ്ഞു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല