ടി പി വധത്തില്‍ സിപിഐ(എം) ഒഞ്ചിയം ഏരിയാ സെക്രട്ടറി സിഎച്ച് അശോകന്‍ ജാമ്യത്തിലിറങ്ങി. കൊലക്കേസിലും ഗൂഢാലോചന കേസിലും ഹൈക്കോടതി നേരത്തെ അശോകന് ജാമ്യം അനുവദിച്ചിരുന്നു.
അതേസമയം കേസില്‍ കാരായി രാജന്റെ ജാമ്യാപേക്ഷ തള്ളി. കാരായി രാജന്റെ റിമാന്‍ഡ് കാലാവധി നീട്ടി. പത്ത് ദിവസത്തേക്കാണ് നീട്ടിയത്. രാജനെ എറണാകുളം ജില്ലാ ജയിലിലേക്കാണ് കൊണ്ടുപോയത്.
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണ പുരോഗതി വിലയിരുത്താന്‍ തിരുവനന്തപുരത്ത് യോഗം ചേരും. അവധികഴിഞ്ഞെത്തുന്ന അന്വേഷണസംഘ തലവന്‍ വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലാണ് യോഗം. അന്വേഷണ ഉദ്യോഗസ്ഥരായ കെ വി സന്തോഷ്‌കുമാര്‍, അനൂപ് ജേക്കബ് കുരുവിള എന്നിവരും യോഗത്തില്‍ പങ്കെടുക്കും.
ടി പി വധവുമായി ബന്ധക്കേസിന്റെ അന്വേഷണ പുരോഗതി യോഗം ചര്‍ച്ച ചെയ്യും. കേസില്‍ അറസ്റ്റിലായവരുടെ മൊഴികളും യോഗത്തില്‍ പരിശോധിക്കും. കുറ്റംപത്രം തയ്യാറാക്കുന്നതുമായി സംബന്ധിച്ച തീരുമാനങ്ങളും യോഗത്തില്‍ ഉണ്ടാകും.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല