1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 17, 2012

യു ഡി എഫ് നേതൃയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വൈകിട്ട് നാലിന് കെ പി സി സി ആസ്ഥാനത്താണ് യോഗം. സര്‍ക്കാരിനെതിരെ ഉയര്‍ന്ന വിവാദവിഷയങ്ങള്‍ തന്നെയാണ് യോഗത്തിന്റെ മുഖ്യ അജണ്ട.

നെല്‍വയല്‍ നികത്തലുമായി ബന്ധപ്പെട്ട മന്ത്രിസഭാ തീരുമാനത്തിനെതിരെ യു ഡി എഫ് എം എല്‍ എമാര്‍ തന്നെ രംഗത്തെത്തിയിരുന്നു. യു ഡി എഫില്‍ ആലോചിക്കാതെ സര്‍ക്കാര്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ മുന്നണിയിലെ കക്ഷികള്‍ക്കെല്ലാം എതിര്‍പ്പുണ്ട്.

സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി പ്രഖ്യാപിച്ചത് ഉള്‍പ്പടെ വിദ്യാഭ്യാസ വകുപ്പിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളും ഉന്നയിക്കപ്പെടും. നെല്ലിയാമ്പതി വിഷയത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ്പും വകുപ്പ് മന്ത്രിയും തമ്മിലുണ്ടായ ഏറ്റുമുട്ടലും യോഗത്തില്‍ ചര്‍ച്ചയാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.