ചേലക്കരയിലെ ദളിത് യുവാക്കളുടെ പേരില്‍ ബിനാമി അക്കൗണ്ടുകള്‍ എടുത്തതും ലക്ഷങ്ങളുടെ ഇടപാടുകള്‍ നടത്തുകയും ചെയ്തതിനെക്കുറിച്ച് കേന്ദ്ര സഹായത്തോടെ അന്വേഷിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭയില്‍ പറഞ്ഞു. ദളിത് യുവാക്കള്‍ അറിഞ്ഞുകൊണ്ടാണോ അവരുടെ പേരില്‍ അക്കൗണ്ടുകള്‍ തുറന്നതെന്ന് പരിശോധിക്കും. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട് -മന്ത്രി പറഞ്ഞു. തീവ്രവാദ സംഘടനകളാണോ ഇതിന് പിന്നിലെന്ന കാര്യവും പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ. രാധാകൃഷ്ണനാണ് ഇത് സംബന്ധിച്ച സബ്മിഷന് ഉന്നയിച്ചത്. ദളിത് യുവാക്കളുടെ നിഷ്കളങ്കത മുതലെടുത്താണ് അക്കൗണ്ടുകള്‍ തുറന്നതെന്നും സംഭവത്തിന് പിന്നില്‍ തീവ്രവാദസംഘടനകള്‍ ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും രാധാകൃഷ്ണന് ആവശ്യപ്പെട്ടു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല