ഇടയന്‍ കമ്മ്യുണിക്കേഷന്‍സിന്റെ ബാനറില്‍ ജൈസണും ,സന്തോഷ് തോമസും കൂടി അണിയിച്ചൊരുക്കുന്ന മഴപോലെ എന്ന പ്രണയഗാന ആല്‍ബത്തിന്റെ ഒന്നാം ഘട്ട ചിത്രികരണം പൂര്‍ത്തിയായി .ഈ സി ഡി യുടെ പ്രധാന ഗാനമായ മഴപോലെ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ചിത്രീകരണം ആണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത് .ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന പ്രോഗ്രാമിലൂടെ മലയാളീ മനസുകളില്‍ ഇടം നേടിയ യുവ ഗായഗന്‍ നജീം ആലപിച്ച ഈ ഗാനത്തിന്റെ വിഷ്വല്‍ സംവിധാനവും ക്യാമറയും നിര്‍വഹിച്ചിരിക്കുന്നത് യു ക്കെ യില്‍ സൌതാംപ്ടനില്‍ ഉള്ള പ്രശസ്ത വീഡിയോ ഗ്രാഫര്‍ തോംസണ്‍ തങ്കച്ചന്‍ ആണ് .
ഈ ഗാനത്തിന്റെ പ്രൊമോ വീഡിയോ ഇപ്പോള്‍ തന്നെ പ്രവാസി മനസുകളില്‍ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് .യു ടുബില്‍ വെറും ഒരു ദിവസം കൊണ്ട് ആയിരത്തിനു മുകളില്‍ പ്രേക്ഷകരെ ലഭിച്ചതു തന്നെ ഇതിനു ഏറ്റവും വലിയ തെളിവാണ് .തുടച്ചയായി ഹോളിവൂഡ് സിനിമകള്‍ ചിത്രീകരിക്കുന്ന യു ക്കെ യിലെ അതി മനോഹരമായ് ലൊക്കേഷനുകള്‍ തന്നെ ആണ് തോംസണ്‍ തങ്കച്ചന്‍ ഈ ഗാന ചിത്രീകരണതിനായി തിരഞ്ഞെടുത്തത് .സ്ററ്ഡി കാം ഉപയോഗിച്ച് ചിത്രീകരിച്ച ഈ ഗാന രംഗത്തിന്റെ മനോഹാരിത ഒന്നു വേറെ തന്നെ ആകും.
ലണ്ടനില്‍ നിന്നും ഉള്ള ജെറിനും ബ്രിസ്റൊളില്‍ നിന്നും ഉള്ള വിജിയുമാണ് ഈ ഗാന രംഗത്തില്‍ അഭിനയിച്ചിരിക്കുന്നത് .ഈ ആല്‍ബത്തില്‍ അഭിനയിക്കുവാന്‍ താല്പ്പര്യപെട്ടു വന്ന നാല്‍പ്പതോളം യുവതീ യുവാക്കളില്‍ നിന്നും ആണ് ഇവരെ തിരഞ്ഞെടുത്തത് .ഈ ഗാനത്തിന്റെ വീഡിയോ ഓഗസ്റ്റ് ആദ്യ ആഴ്ചയില്‍ യു ടുബിലൂടെ പ്രേക്ഷകരില്‍ എത്തിക്കാന്‍ സാധിക്കും എന്ന വിശ്വാസത്തില്‍ ആണ് ഇതിന്റെ പിന്നണി പ്രവര്‍ത്തകര്‍.
ഈ സി ഡി യിലെ മറ്റു ഗാനങ്ങളുടെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കുന്നതാണ് .അഭിനയിക്കാന്‍ താല്പര്യം ഉള്ളവര്‍ ഈ ആല്‍ബത്തിന്റെ ഫേസ് ബുക്ക് പേജ് ആയ MAZHAPOLE എന്ന പേജില്‍ ഫോട്ടോ സഹിതം അപേക്ഷിക്കുക..നേരത്തേ അപേക്ഷിച്ചവര്‍ കോളിനായി വെയിറ്റ് ചെയ്യുക .



![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല