: കനത്ത മഴ ബ്രട്ടീഷുകാരുടെ പ്രണയത്തെ തണുപ്പിച്ച് കളയുന്നുവെന്ന് സര്‍വ്വേ. ഒരു ദശകത്തിനിടക്ക് ലഭിക്കുന്ന കനത്ത മഴയാണ് ബ്രട്ടനില്‍ ഈ ഗ്രീഷ്മകാലത്ത് ലഭിച്ചത്. പുതിയ സര്‍വ്വേ അനുസരിച്ച് കനത്ത മഴ ഒരു വികാരം കൊല്ലിയാണന്നാണ് ഭൂരിഭാഗം ബ്രട്ടീഷുകാരുടേയും അനുഭവം. മിസ്സ് ട്രാവല്‍ ഡോട്ട് കോം എന്ന ഡേറ്റിങ്ങ് വെബ്ബ്‌സൈറ്റാണ് തങ്ങളുടെ ഇരുപതിനായിരത്തോളം വരുന്ന ബ്രട്ടീഷ് അംഗങ്ങളില്‍ സര്‍വ്വേ നടക്കിയത്. അവധിക്കാല ആഘോഷങ്ങളില്‍ നിങ്ങളിലെ ലൈംഗിക വികാരത്തെ ഉണര്‍ത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം ഏതാണന്നായിരുന്നു ചോദ്യം. സൂര്യപ്രകാശമാണന്നായിരുന്നു പുരുഷന്‍മാരും സ്ത്രീകളും ഒരുപോലെ മറുപടി നല്‍കിയത്.
അരണ്ട വെളിച്ചത്തിലെ കുളിയും അലക്കിയ കിടക്ക വിരികളും സ്ത്രീകളിലെ ലൈംഗിക തൃഷ്ണയെ ഉത്തേജിപ്പിക്കാറുണ്ടെന്നും സര്‍വ്വേയില്‍ കണ്ടെത്തി. എന്നാല്‍ പുരുഷന്‍മാരില്‍ സ്ത്രീകളുടെ വസ്ത്രധാരണം തന്നെയാണ് വികാരത്തെ ഉണര്‍ത്തുന്നത്. ഭുരിഭാഗം ആളുകള്‍ക്കും ബിക്കിനിയും മറ്റു സെക്‌സിയായ വസ്ത്രങ്ങളും ധരിച്ച് പങ്കാളിയെ കാണുന്നതാണ് ഇഷ്ടം. ഒരാഴ്ചത്തെ അവധിക്കാലത്ത് നിങ്ങള്‍ എത്രതവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമെന്ന ചോദ്യത്തിന് സ്ത്രീകള്‍ അഞ്ചു തവണയെന്ന് മറുപടി നല്‍കിയപ്പോള്‍ പുരുഷന്‍മാര്‍ ആറ് തവണയെന്നാണ് മറുപടി നല്‍കിയത്. അവധിക്കാല ആഘോഷത്തിന്റെ തുടക്കത്തിലാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുളള ആവേശം കൂടുതലുളളതെന്നും സര്‍വ്വേ കണ്ടെത്തി. പലരും അവധിക്കാല ആഘോഷത്തിന്റെ ആദ്യ ദിനങ്ങളില്‍ ചുരുങ്ങിയത് രണ്ട് തവണയെങ്കിലും സെക്‌സില്‍ ഏര്‍പ്പെടാറുണ്ട്.
തണുത്ത കാലാവസ്ഥ കാരണം സൈറ്റിലെ മെമ്പര്‍ഷിപ്പിലും കുറവുണ്ടായിട്ടുണ്ടന്ന് മിസ്സ്ട്രാവല്‍ ഡോട്ട് കോമിന്റെ സ്ഥാപകന്‍ ബ്രണ്ടന്‍ വേഡ് പറഞ്ഞു. യാത്ര ഒരു മനുഷ്യന്റെ ലൈംഗിക വികാരത്തെ ഉണര്‍ത്തുന്നതില്‍ വലിയ പങ്കാണ് വഹിക്കുന്നത്. കനത്ത മഴ കാരണം ബ്രട്ടീനിലെ ഭൂരിഭാഗം ആളുകളും വീടിനകത്ത് തന്നെ അടച്ചിരിക്കാനാഗ്രഹിക്കുകയാണന്നും ബ്രണ്ടന്‍ പറഞ്ഞു


![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല