മന്ത്രി ഗണേഷ് കുമാറിന്‍െറ പാര്‍ട്ടി വിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് തൃശൂരില്‍ ജില്ലാ പ്രസിഡന്‍റ് അടക്കമുള്ളവര്‍ കേരളകോണ്‍ഗ്രസ് (ബി) വിട്ടു.ചെയര്‍മാന്‍ ബാലകൃഷ്ണപിള്ളയോട് തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും എന്നാല്‍ അച്ഛനും മകനും തമ്മിലുള്ള ഗ്രൂപ്പിസം പാര്‍ട്ടിയെ തകര്‍ത്തതായും കൂട്ടരാജിക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്‍റ് പി.എസ്.ഭരതന്‍ അറിയിച്ചു. ഭാവി പരിപാടികള്‍ ആലോചിച്ചിട്ടില്ല. രാഷ്ട്രീയ വനവാസത്തിന് ഒരുക്കമല്ല.ഭരണകക്ഷിയില്‍ തന്നെ പ്രവര്‍ത്തിച്ച് കൊള്ളണമെന്ന് നിര്‍ബന്ധമില്ല -പി.എസ്.ഭരതന്‍ പറഞ്ഞു.
നാലു ജില്ലാ ഭാരവാഹികളും ആറു നിയോജകമണ്ഡലം പ്രസിഡന്‍റുമാരും രണ്ട് സംസ്ഥാന ഭാരവാഹികളും രാജിവെച്ചവരില്‍ പെടും.തിങ്കളാഴ്ച പി.ഡബ്ള്യു.ഡി ഗെസ്റ്റ്ഹൗസില്‍ ജില്ലാ കമ്മിറ്റിക്ക ്ശേഷമായിരുന്നു രാജി പ്രഖ്യാപനം. മന്ത്രിയുടെ ജില്ലയിലെ പരിപാടികള്‍ അറിയിക്കാറില്ല. ഇത ്ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ പാര്‍ട്ടിയിലില്ലാത്ത ഒരാളുടെ പേരു പറഞ്ഞ് അയാളോട് ബന്ധപ്പെട്ടാല്‍ മതിയെന്നാണ് മറുപടി കിട്ടിയത്. ആളിന്‍െറ പേര് പറയാന്‍ താല്‍പര്യമില്ല -രാജിവെച്ചവര്‍ പറഞ്ഞു.
ആനയുടമസ്ഥ സംഘത്തിന്‍െറ ഭാരവാഹിയാണോ എന്ന ചോദ്യത്തിന് അത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് അറിയാവുന്നതാണല്ലോ എന്നായിരുന്നു മറുപടി. 2500 ഓളം പ്രവര്‍ത്തകരാണ് പാര്‍ട്ടിക്ക് ജില്ലയിലുള്ളത്.
വിവിധ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ദിലീപ് വടക്കന്‍,ഷരുണ്‍ കൂട്ടാല, ഗോപീന്ദ്ര നാഥ്, എം.കെ.വേണു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല