1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 26, 2012

യുകെയിലുള്ള എറണാകുളം ജില്ലയിലെ കോതമംഗലം നിവാസികളുടെ പ്രഥമ സംഗമം ഓഗസ്റ്റ്‌ 30 , 31 (വ്യാഴം, വെള്ളി ) തീയതികളില്‍ ബര്‍മിംഗ്ഹാമില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചു.

യുകെയില്‍ ഒട്ടേറെ പുതുമകളോടെയാണ് പ്രഥമ കോതമംഗലം സംഗമം നടക്കുന്നത്. ഇന്നേവരെ ഒരു സംഗമത്തിലും കണ്ടിട്ടില്ലാത്ത അനവധി വിഭവങ്ങളുമായി പ്രഥമ കോതമംഗലം സംഗമം യുകെയില്‍ സ്ഥാനം പിടിക്കുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉല്ലസിക്കാന്‍ പറ്റിയ രീതിയിലാണ് ഇത് ഒരുക്കിയിരിക്കുന്നത്.

ഏതാണ്ട് 80 ഏക്കറോളം പടര്‍ന്നു കിടക്കുന്ന സ്ഥലമാണ് പ്രഥമ കോതമംഗലം സംഗമത്തിന് വേദിയാകുന്നത്‌. പങ്കെടുക്കുന്ന എല്ലാവര്‍ക്കും കാര്‍ പാര്‍ക്ക്‌ ചെയ്യാനുള്ള സ്ഥലവും, താമസ സൌകര്യവും ഒരുക്കിയിട്ടുണ്ട്. ട്രെക്കിംഗ്, സ്കേറ്റിംഗ് തുടങ്ങിയ സൌകര്യങ്ങളും ഉള്ള സ്ഥലമാണ് ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നത്. ഓഗസ്റ്റ്‌ 30 ഉച്ചകഴിഞ്ഞ് കോതമംഗലം നിവാസികള്‍ക്ക് ഉഷ്മളമായ സ്വീകരണം. വൈകുന്നേരം ഗാനമേള, കലാപരിപാടികള്‍.. തുടര്‍ന്ന് ഭക്ഷണം.

31 – ന് പ്രഭാത ഭക്ഷണം കഴിഞ്ഞു ഭൂതത്താന്‍കെട്ട് വള്ളംകളി, നാടുകാണി മലകയറല്‍, അംബെയ്ത്ത് മത്സരം, വടംവലി മത്സരം, തുടര്‍ന്ന് വിഭവ സമൃദ്ധമായ ഓണസദ്യ. വൈകുന്നേരത്തോടെ പ്രഥമ കോതമംഗലം സംഗമത്തിന് വിരാമമാകും.

യുകെയില്‍ കോതമംഗലത്തും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ നിവാസികളെയും സ്വാഗതം ചെയ്യുന്നു. സംഗമത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്നു അഭ്യര്‍ഥിക്കുന്നു. താമസവും ഭക്ഷണവും ഒരുക്കുവാനുള്ള സൌകര്യത്തിനു വേണ്ടിയാണ് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടത്. കൂടാതെ ആര്‍ക്കെങ്കിലും കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അറിയിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

സംഗമ വേദി. :

Ackers Adventure

Golden Hillock Road

Sparkbrook

Birmingham

B11 2PY

കൂടുതല്‍ വിവരങ്ങള്‍ക്ക് :

Shoy Kuriakose : 07709037035 email : finecareshoy@yahoo.com

Shibu Mathew : 07896017375 email : kmgmsamgamam@gmail.com

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.