സൂര്യന് അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സ്വപ്നഭൂമിയില്‍ മലയാളികളുടെ സ്വന്തം ലാലേട്ടുമെത്തി, ലോക കായിക മാമാങ്കത്തിനു സാക്ഷ്യം വഹിക്കാന്‍. ആരാധകരുടെ ആര്‍പ്പുവിളിയുടെ അകമ്പടിയില്ലാതെ തികച്ചും സാധാരണക്കാരനായി എത്തിയ മോഹന്‍ലാലിനൊപ്പം ഭാര്യ സുചിത്രയുമുണ്ടായിരുന്നു. ലണ്ടന്‍ ഒളിമ്പിക് സ്റ്റേഡിയത്തിലെ ഉദ്ഘാടന ചടങ്ങുകള്‍ കാണാനെത്തിയിരുന്നു ഇരുവരും.
സുഹൃത്ത് നല്കിയ ടിക്കറ്റിലാണ് ലാലേട്ടനും സുചിത്രയും എത്തിയിരിക്കുന്നത്. ലാല്‍ താടി വളര്‍ത്തിയിരിക്കുന്നു. ആയുര്‍വേദചികിത്സയ്ക്കു ശേഷമാണ് ലാല്‍ ലണ്ടനില്‍ എത്തിയിരിക്കുന്നത്. കേരള അത്ലറ്റിക്സിന്റെ ഗുഡ്വില് അംബാസഡറായ ലാല്‍, ഇന്ത്യന്‍ ടീമിനും പ്രത്യേകിച്ച് മലയാളി താരങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നു.
ഒളിമ്പിക് സ്റ്റേഡിയത്തില്‍ ഡാനി ബോയില്‍ അണിയിച്ചൊരുക്കിയ ദൃശ്യാവിഷ്കാരത്തിനു ലാലും കുടുംബവും സാക്ഷ്യം വഹിച്ചു.ഉദ്ഘാടനച്ചടങ്ങിനു പുറമേ ലാല്‍ ടെന്നീസ്, അശ്വാഭ്യാസം എന്നിവ കാണും. 29ന് നാട്ടിലേക്ക് മടങ്ങും.


![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല