അനുമതിയില്ലാതെ ആനക്കൊമ്പ് കൈവശം വെച്ചെന്ന കേസില്‍ നടന് മോഹന്‍ലാലിനെ അറസ്റ്റ് ചെയ്യാത്തത് ശരിയല്ലെന്ന് ചീഫ് വിപ്പ് പി.സി ജോര്‍ജ്. മോഹന്‍ലാലിനെപ്പോലെ നല്ല നടന് അറസ്റ്റ് ചെയ്യപ്പെടുന്നത് വിഷമമുള്ള കാര്യമാണ്. എന്നാല്‍ നിയമം എല്ലാവര്ക്കും ഒരുപോലെയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.
‘പി.സി ജോര്‍ജിന് ഒരു നിയമം ഉമ്മന്‍ചാണ്ടിയ്ക്ക് ഒരു നിയമം എന്നൊന്നുമില്ല.’ ജോര്‍ജ് പറഞ്ഞു.
പാവപ്പെട്ടവന്റെ വീട്ടില്‍ നിന്നാണ് ആനക്കൊമ്പ് പിടിച്ചതെങ്കില്‍ അവന് ആറ് മാസത്തേക്ക് ജയിലില്‍ നിന്നിറങ്ങാന്‍ കഴിയില്ല. മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും നാല് ആനക്കൊമ്പ് മാത്രമേ കണ്ടെടുത്തിട്ടുള്ളൂവെന്നാണ് പറയുന്നത്. തന്റെ അറിവില്‍ അദ്ദേഹത്തിന്റെ കൈവശം 12 ആനക്കൊമ്പുകളുണ്ടെന്നും പി.സി ജോര്‍ജ് പറഞ്ഞു.



![euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð euhv PnlmZv: {]NcW¯n\v Ico\bpsS Nn{Xw; hnF¨v]n \S]Sn hnhmZ¯nð](https://www.nrimalayalee.com/wp-content/uploads/2015/01/kareena.jpg)




![amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv amWn¡v aqópXhWbmbn Hcp tImSn cq] \evInsbóv! _nPp c-taiv](https://www.nrimalayalee.com/wp-content/uploads/2014/12/biju-ramesh.jpg)


നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല