1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2012

യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂറിന്റെ വധവുമായി ബന്ധപ്പെട്ട് സിപിഐ(എം) കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 11മണിക്ക് കണ്ണൂര്‍ ടൗണ്‍ സിഐ ഓഫീസിലാണ് ചോദ്യം ചെയ്യല്‍.

ടിവി രാജേഷ് എംഎല്‍എയെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജയരാജനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യുന്നത്. കേസില്‍ പി ജയരാജനെ പ്രതി ചേര്‍ത്തേക്കും.

ഇതിനുമുന്‍പ് രണ്ടു തവണ ജയരാജനെ ചോദ്യംചെയ്തിട്ടുണ്ട്. ടി വി രാജേഷിനെ വീണ്ടും ചോദ്യംചെയ്‌തേക്കും. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് കണ്ണൂര്‍ എസ് പി രാഹുല്‍ ആര്‍ നായര്‍ പറഞ്ഞു. സാഹചര്യം വന്നാല്‍ ഇരുവരെയും അറസ്റ്റ് ചെയ്യുമെന്നും എസ് പി പറഞ്ഞിരുന്നു.

ആഗസ്ത് രണ്ടാം വാരം കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

കനത്ത സുരക്ഷാ സന്നാഹമാണ് ചോദ്യം ചെയ്യലിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.