1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 1, 2012

സി പി ഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്ത് കണ്ണൂരില്‍ കേന്ദ്രസേനയെ വിന്യസിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പരിഗണിച്ച് രണ്ട് കമ്പനി കേന്ദ്രസേന കൊയമ്പത്തൂരില്‍ നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ടു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചതാണ് ഇക്കാര്യം.

നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ വ്യാപക ആക്രമം നടക്കുമെന്ന ഇന്റലിജന്റ്‌സ് മുന്നറിയിപ്പ് കണക്കിലെടുത്താണ് സര്‍ക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.

കണ്ണൂരില്‍ ഇന്നും നാളെയുമായി പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സിപിഐ(എം) നേതാക്കള്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ കൂടിയാണ് സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം.

അതേസമയം കണ്ണൂരില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് എ ഡി ജി പി രാജേഷ് ദിവാന്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.