സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. പ്രതിപക്ഷ എം എല്‍ എ ആയ വി എസ് സുനില്‍കുമാറാണ് ജോര്‍ജിനെതിരെ നോട്ടീസ് നല്‍കിയത്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി വിപ്പ് ടി എന്‍ പ്രതാപന്‍ എംഎല്‍എയ്ക്കെതിരെ ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് നോട്ടീസ്.
പ്രതാപന്‍ സ്വന്തം സമുദായത്തിന്റെ കാര്യം നോക്കിയാല്‍ മതി, കര്‍ഷകരുടെ കാര്യത്തില്‍ ഇടപെടെണ്ടെന്ന മട്ടിയാലയിരുന്നു പി സി ജോര്‍ജ് കഴിഞ്ഞ ദിവസം പ്രതാപനെതിരെ പരാമര്‍ശം നടത്തിയത്. നീണ്ടകരയിലടക്കം കഴിഞ്ഞ 25 വര്‍ഷമായി മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ധീവരനായ ടി എന്‍ പ്രതാപന്‍ തയ്യാറാവണം. കര്‍ഷകരുടെ കാര്യം നോക്കാന്‍ പ്രതാപന്‍ വരേണ്ട. താന്‍ കര്‍ഷകന്റെ മകനാണ് അതുകൊണ്ടാണ് കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതെന്നുമായിരുന്നു പി സി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞത്.
കെ പി സി സി പ്രസിഡന്‍റിനേക്കാള്‍ വലിയ ചുമതലയുള്ള ആളെന്ന നിലയില്‍ പ്രതാപന്‍ കൂടുതല്‍ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ജോര്‍ജ് പരിഹസിച്ചിരുന്നു. ജോര്‍ജിനെതിരെ യു ഡി എഫ് കണ്‍വീനര്‍ അടക്കം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല