രണ്ടര വയസ്സുള്ള കുട്ടിയെ മാതാവ് ബസില്‍നിന്ന് ഒപ്പം കൂട്ടാന്‍ മറന്നു. കെ.എസ്.ആര്.ടി.സി അധികൃതര്‍ പൊലീസില്‍ ഏല്‍പ്പിച്ച കുട്ടിയെ പിന്നീട് മാതാവ് എത്തി ഏറ്റുവാങ്ങി.ഓമല്ലൂരിലെ ഹോമിയോആശുപത്രിയില് കുട്ടികള്‍ക്ക് മരുന്ന് വാങ്ങാനായി എത്തിയ കൈപ്പട്ടൂര്‍ കുറ്റിയില്‍ അനിതയാണ് കൈപ്പട്ടൂര്‍-പത്തനംതിട്ട കെ.എസ്.ആര്.ടി.സി ബസില്‍ രണ്ടര വയസ്സുള്ള അശ്വതിയെ മറന്നത്. ബസ് ഓമല്ലൂരില്‍ എത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന ഒരു വയസ്സുള്ള ഇളയ കുട്ടിയെയും കൊണ്ട് അനിത ഇറങ്ങി. ബസിറങ്ങി അല്‍പ്പസമയം കഴിഞ്ഞാണ് മൂത്തകുട്ടി കൂടെ ഇല്ലെന്ന വിവരം ഓര്‍ത്തത്. ഈ സമയം ബസ് ഏറെദൂരം മുന്നോട്ട് പോയിരുന്നു.
കുട്ടിയെ തൊട്ടടുത്ത സീറ്റിലെ യാത്രക്കാരിയുടെ അടുത്താണ് ഇരുത്തിയിരുന്നത്. ബസ് പത്തനംതിട്ടയില്‍ എത്തിയപ്പോള്‍ ഇവരാണ് അമ്മ കുട്ടിയുടെ ഒപ്പം ഇല്ലെന്നത് അറിഞ്ഞത്. വിവരം കെ.എസ്.ആര്.ടി.സി അധികൃതരെ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. ഇതിനിടെ കരഞ്ഞുകൊണ്ട് അടുത്ത ബസില്‍ മാതാവുമെത്തി. പിന്നീട് പൊലീസിന്റെ സാന്നിധ്യത്തില്‍ കുട്ടിയെ മാതാവിനെ ഏല്‍പ്പിക്കുകയായിരുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല