അമൃതാനന്ദമയിയുടെ ആശ്രമത്തില്‍ അതിക്രമിച്ചു കടന്നതിന് അറസ്റ്റിലായ ബീഹാര്‍ സ്വദേശി സത്‌നാംസിംഗിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. മര്‍ദനമേറ്റതിന്റെ പാടുകള്‍ ഇന്‍ക്വസ്റ്റില്‍ കണ്ടെത്തി.
അതേസമയം പോലീസ് മര്‍ദ്ദമേറ്റാണ് ഇയാള്‍ മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാളെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ പോലീസ് കേസെടുത്തു. പേരൂര്‍ക്കട പോലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
മുറവുകളില്‍ നിന്ന് രക്തം ഒലിച്ചിറങ്ങിയിട്ടുണ്ട്. എന്നാല്‍ അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ആഗസ്ത് 2ന് വൈദ്യപരിശോധനയ്ക്കായി കൊണ്ടുവന്നപ്പോള്‍ പരുക്കുകള്‍ ഉണ്ടായിരുന്നില്ലെന്ന് കൊല്ലം ജില്ലാ ആശുപത്രിയിലെ ആര്‍എംഒ പറഞ്ഞു.
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പേരൂര്‍ക്കട മാനസികാരോഗ്യ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സത്‌നാംസിഗും മറ്റ് രോഗികളും തമ്മില്‍ ഏറ്റുമുട്ടിയിരുന്നതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ എന്ന് ആശുപത്രി സൂപ്രണ്ട് ഡോ.സുനില്‍ പറഞ്ഞു.
പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ വെച്ചാണ് സത്‌നാംസിംഗ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. വ്യാഴാഴ്ച രാവിലെ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ കൊണ്ടുവന്ന ഇയാളെ ശനിയാഴ്ച രാത്രിയാണ് അവശനിലയില്‍ സെല്ലില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
കൊല്ലം വള്ളിക്കാവ് ആശ്രമത്തില്‍വെച്ച് ബുധനാഴ്ചയാണ് അമൃതാനന്ദമയി ദര്‍ശനം നല്‍കുന്നതിനിടെ സത്‌നാസിംഗ് വേദിയിലേക്ക് ഓടിക്കയറിയത്. അറസ്റ്റ് ചെയ്യപ്പെട്ട ഇയാളെ റിമാന്‍ഡ് ചെയ്ത് ജില്ലാ ജയിലിലേക്ക് അയച്ചു. ജയിലില്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് പോലീസ് പറഞ്ഞത്.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല