1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2012

കോണ്‍ഗ്രസ്‌ എംഎല്‍എമാരും പി.സി.ജോര്‍ജുമായുള്ള തര്‍ക്കം പുതിയ മാനങ്ങളിലേക്ക്‌. ഇത്‌ യുഡിഎഫിനെ പിടിച്ചുലയ്ക്കുന്നതിലേക്കാണ്‌ നീങ്ങിക്കൊണ്ടിരിക്കുന്നത്‌. ഇരുപക്ഷവും ചെളിവാരിയെറിയല്‍ തുടരുകയാണ്‌. നെല്ലിയാമ്പതിവിഷയം പഠിക്കാന്‍ യുഡിഎഫ്‌ നിയോഗിച്ച ഉപസമിതിയെ തള്ളിപ്പറഞ്ഞതിനെതിരെ കോണ്‍ഗ്രസ്‌ വക്താവും ഉപസമിതി ചെയര്‍മാനുമായ എം.എം.ഹസ്സനും കേരള കോണ്‍ഗ്രസ്‌ നേതാക്കളും രംഗത്തുവന്നു. എതിര്‍പ്പ്‌ ആശയപരമെന്ന്‌ കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ വിശേഷിപ്പിച്ചപ്പോള്‍ വെറും പിള്ളേരുകളിയെന്ന്‌ പി.സി.ജോര്‍ജ്‌ പരിഹാസം ആവര്‍ത്തിച്ചു.

ജോര്‍ജും നാല്‌ കോണ്‍ഗ്രസ്‌ എംഎല്‍എമാരും തമ്മിലുള്ള രൂക്ഷമായ വാക്പോരിനെക്കുറിച്ച്‌ പ്രതികരിക്കാന്‍ ശനിയാഴ്ച തയ്യാറാകാത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എല്ലാം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നാണ്‌ ഇന്നലെ ആശ്വസിച്ചത്‌. മുഖ്യമന്ത്രി കൂടെയുണ്ടെന്നതാണ്‌ ജോര്‍ജിന്റെ ധൈര്യമെന്ന്‌ ആക്ഷേപം ഉയര്‍ന്നപ്പോഴാണ്‌ ഉമ്മന്‍ചാണ്ടി മുരടനക്കിയത്‌. വെള്ളിയാഴ്ച വാര്‍ത്താസമ്മേളനംവരെ നടത്തി പരസ്യമായി രംഗത്തുവന്ന എംഎല്‍എമാരുടെ കണക്കുകൂട്ടല്‍ ഇനി ജോര്‍ജ്‌ മിണ്ടാതിരിക്കുമെന്നായിരുന്നു. എന്നാല്‍, രൂക്ഷമായ പ്രതികരണമാണ്‌ ജോര്‍ജില്‍ നിന്നുമുണ്ടായത്‌. വലിയ വിഷയമായി ടി.എന്‍.പ്രതാപനും വി.ഡി.സതീശനും ഹൈബി ഈഡനും വി.ടി.ബല്‍റാമും ഉന്നയിച്ചത്‌ വെറും പിള്ളേരുകളിമാത്രമാണെന്ന്‌ ജോര്‍ജ്‌ ആക്ഷേപിച്ചു. പിള്ളേര്‍ക്ക്‌ കാര്യങ്ങളറിയില്ല. പുതിയ പിള്ളേരല്ലേ, പഠിച്ചുകഴിഞ്ഞാല്‍ നന്നായിക്കൊള്ളും. മാഫിയ കൂട്ടുകെട്ടുകളുടെ ഭാഗമായി നിന്ന്‌ സര്‍ക്കാരിനെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന പ്രത്യാരോപണവും ജോര്‍ജ്‌ ഉയര്‍ത്തി.

തര്‍ക്കത്തിന്‌ ആശയപരമെന്ന മുദ്രചാര്‍ത്താന്‍ ജോര്‍ജിനെ നേരിടാനിറങ്ങിയ കോണ്‍ഗ്രസ്‌ എംഎല്‍എമാര്‍ ശ്രമിക്കുകയാണ്‌. നെല്ലിയാമ്പതി വിഷയത്തില്‍ യുഡിഎഫിന്റെ കള്ളക്കളി മറച്ചുവയ്ക്കാനാണിത്‌. നെല്ലിയാമ്പതി കേസ്‌ പരിഗണിക്കുന്നത്‌ നീട്ടണമെന്ന്‌ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടതു തന്നെ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്‌. നിലനില്‍ക്കുന്ന സംശയങ്ങളും തര്‍ക്കങ്ങളും തണുത്തതിനു ശേഷം തന്ത്രപൂര്‍വം കയ്യേറ്റക്കാര്‍ക്ക്‌ ഭൂമി ചാര്‍ത്തി കൊടുക്കാനുള്ള ശ്രമമല്ലേ ഇതെന്ന സംശയവും ഉയരുകയാണ്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.