സഭാനേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി പുറത്തിറങ്ങിയ സിസ്റ്റര്‍ മേരി ചാണ്ടിയുടെ ‘നന്മ നിറഞ്ഞവളേ സ്വസ്തി’ എന്ന പുസ്തകം പിന്‍വലിക്കുന്നു. ഈ ആവശ്യം ഉന്നയിച്ച് സിസ്റ്റര്‍ മേരി ചാണ്ടിയുടെ ഓര്‍മ്മക്കുറിപ്പുകള്‍ തയ്യാറാക്കിയ ജോസ് പാഴൂക്കാരന് പ്രസാധകരായ കൈരളി ബുക്സിന് കത്തെഴുതി. വഞ്ചനയില്പ്പെട്ടാണ് പുസ്തകം എഴുതിയതെന്നും തെറ്റ് തിരുത്താന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് പാഴൂക്കാരന്റെ പ്രതികരണം.
നാല് മാസം മുന്‍പാണ് മേരി ചാണ്ടിയുടെ ഓര്‍മക്കുറിപ്പുകള്‍ പുറത്തിറങ്ങിയത്. പുസ്തകത്തില്‍ ക്രിസ്തീയ സഭയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ഒട്ടേറെ പരാമര്‍ശങ്ങളുണ്ടായിരുന്നു. എന്നാല്‍ പുസ്തകം പിന്‍വലിക്കുന്നത് ആരുടെയും സമ്മര്‍ദത്തിനു വഴങ്ങിയല്ലെന്നാണ് പാഴൂക്കാരന്റെ വാദം.
പുസ്കത്തെക്കുറിച്ച് വിവാദമുയര്ന്നാല് പ്രസാധകരോ കോടതിയോ പിന്‍വലിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ എഴുത്തുകാരന് തന്നെ പുസ്തകം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസാധകനെ സമീപിക്കുന്നത് സാധാരണമല്ല.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല