1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2012

ഷൂക്കൂര്‍ വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ വ്യാഴാഴ്ച വാദം കേള്‍ക്കും. തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ചെങ്കിലും വാദം കേള്‍ക്കുന്നതിനായി വ്യാഴാഴ്ചത്തേക്ക്‌ മാറ്റുകയായിരുന്നു.

ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നിന്നും ജസ്റ്റിസ്‌ എന്‍ കെ ബാലകൃഷ്ണന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്‌ ജസ്റ്റിസ്‌ എസ്‌ എസ്‌ സതീശചന്ദ്രനാണ്‌ ജാമ്യാപേക്ഷ പരിഗണിച്ചത്‌.

അഡ്വ എം കെ ദാമോദരന്‍ മുഖേനയാണ്‌ ജയരാജന്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. ശനിയാഴ്ച ദിവസം കണ്ണൂര്‍ ഒന്നാം ക്ലാസ്‌ മജിസ്ട്രേട്ട്‌ കോടതി ജയരാജന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്

ജാമ്യാപേക്ഷ തള്ളിക്കൊണ്ടു മജിസ്ട്രേട്ട്‌ കോടതി നടത്തിയ ചില നിരീക്ഷണങ്ങളെയും ജയരാജന്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്‌തേക്കും. നിരീക്ഷണങ്ങള്‍ മജിസ്ട്രേട്ട്‌ കോടതിയുടെ അധികാരപരിധിക്കു പുറത്തുള്ള കാര്യമാണെന്ന വാദവും ജയരാജന്‍ ഹൈക്കോടതിയില്‍ ഉന്നയിക്കുമെന്നാണ് വിവരം.

ജയരാജന്‍ ശക്തനായ രാഷ്ട്രീയ നേതാവായതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചേക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കേസ്‌ നിലനില്‍ക്കുമോയെന്ന കാര്യം ഈ ഘട്ടത്തില്‍ പരിശോധിക്കാനാകില്ലെന്ന്‌ വ്യക്തമാക്കിയ കോടതി ജയരാജന്റെ അറസ്റ്റുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ ദിവസം കണ്ണൂര്‍ നഗരത്തിലുണ്ടായ സംഭവങ്ങള്‍ കൂടി പരിശോധിച്ചിട്ടുണ്ടെന്ന്‌ വ്യക്തമാക്കിയാണ്‌ ജാമ്യാപേക്ഷ തള്ളിയത്‌.

ഷുക്കൂര്‍ വധക്കേസില്‍ ടി വി രാജേഷ്‌ എംഎല്‍എ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയും ജയരാജന്റെ ജാമ്യാപേക്ഷയോടൊപ്പം പരിഗണിക്കും. ‌

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.