1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2012

നെല്ലിയാമ്പതി വിഷയുമായി ബന്ധപ്പെട്ട് ടി എന്‍ പ്രതാപനോട് മാപ്പ് ചോദിക്കില്ലെന്ന് പി സി ജോര്‍ജ്. തന്റെ പ്രസ്താവന ധീവരസഭയെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയില്‍ ധീവരസഭയുടെ പ്രശ്‌നങ്ങളില്‍ ടി എന്‍ പ്രതാപന്‍ എം എല്‍ എ ഇടപെടണമെന്നാണ് ഉദ്ദേശിച്ചത്. ചെറുനെല്ലി, നെല്ലിയാമ്പതി എസ്റ്റേറ്റ് വിഷയങ്ങളില്‍ മുന്‍ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും ജോര്‍ജ് പറഞ്ഞു.

അതേസമയം പ്രതാപന് എതിരായ പരാമര്‍ശത്തില്‍ തെറ്റുപറ്റിയെങ്കില്‍ പി സി ജോര്‍ജ് മാപ്പുപറയുമെന്ന് കേരളാ കോണ്‍ഗ്രസ്(എം) നേതാവ് കെ എം മാണി നേരത്തെ പറഞ്ഞിരുന്നു. തന്റെ വാക്കുകള്‍ ആര്‍ക്കെങ്കിലും വേദന ഉളവാക്കിയെങ്കില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്ന് ജോര്‍ജ് കേരളാ കോണ്‍ഗ്രസ് ഉന്നാധികാര യോഗത്തെ അറിയിച്ചതായും മാണി അറിയിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.