അരീക്കോട് കുനിയില്‍ ഇരട്ടക്കൊലപാതകത്തെക്കുറിച്ച് പി കെ ബഷീര്‍ എംഎല്‍എയ്ക്ക് അറിയാമായിരുന്നെന്ന് സൂചന. കേസില്‍ അറസ്റ്റു ചെയ്ത മുസ്ലീം ലീഗ് ഏറനാട് മണ്ഡലം സെക്രട്ടറി പാറമ്മല്‍ അഹമ്മദ്കുട്ടിയുടെ വിവാദ പ്രസംഗത്തിലാണ് ഇത് സംബന്ധിച്ച് സൂചനയുള്ളത്. കൊലപാതകം നടന്നതിന് ശേഷം പി കെ ബഷീര്‍ പലതവണ പാറമ്മല്‍ അഹമ്മദ്കുട്ടിയുമായി ഫോണില്‍ ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഇതും കേസില്‍ ബഷീറിന് വ്യക്തമായ പങ്കുണ്ടെന്നതിനുള്ള സൂചനയാണ്.
കേസില്‍ ആറാം പ്രതിയായ ബഷീറിനെ ഇതുവരെ പൊലീസ് അറസ്റ്റു ചെയ്തിട്ടില്ല. എന്നാല്‍ അറസ്റ്റു ചെയ്യാന്‍തക്കവണ്ണം നിര്‍ണായക തെളിവുകളാണ് ഇപ്പോള്‍ ബഷീറിനെതിരെ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. അഹമ്മദ്കുട്ടിയുടെ പ്രസംഗത്തില്‍ തന്നെ നിര്‍ണായക വിവരം അടങ്ങിയിട്ടുണ്ട്. ‘ലോകത്തില്‍തന്നെ ഇങ്ങനെയൊരു എംഎല്‍എ ഉണ്ടാകില്ല. ആ എംഎല്‍എ മരിക്കാന്‍ പറഞ്ഞാല്‍ ഞങ്ങള്‍ മരിക്കും. എന്തുചെയ്യാന്‍ പറഞ്ഞാലും ഞങ്ങള്‍ അനുസരിക്കും. അതുമാത്രമാണ് അത്തീഖ് ചെയ്തത്. മുജീബിന്റെ ജീവന് അള്ളാഹു വിട്ടുതന്നു. ഇനിയുള്ള പോരാട്ടത്തില്‍ മുജീബ് നമ്മളെ നയിക്കും. മുജീബിന്റെ ദീര്‍ഘായുസ്സിനുവേണ്ടി നമുക്ക് പ്രാര്‍ഥിക്കാം.’ മുസ്ലിംലീഗ് പ്രവര്ത്തകന് അത്തീഖ് റഹ്മാന് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഫെബ്രുവരി 20ന് കുനിയില്‍ അങ്ങാടിയില്‍ ചേര്‍ന്ന പ്രതിഷേധയോഗത്തിലായിരുന്നു അഹമ്മദ്കുട്ടി കൊലവിളി പ്രസംഗം നടത്തിയത്
റെക്കോര്‍ഡ് ചെയ്ത പ്രസംഗത്തിലെ ശബ്ദം തന്റേതാണെന്ന് അഹമ്മദ്കുട്ടി സമ്മതിച്ച സാഹചര്യത്തിലാണ് പ്രസംഗം കേസില്‍ നിര്‍ണായക തെളിവായത്. ബഷീറിന്റെ വലംകൈയായി പ്രവര്‍ത്തിച്ചതാണ് അത്തീഖ് റഹ്മാന് കൊല്ലപ്പെടാന്‍ കാരണമെന്ന് പ്രസംഗത്തില്‍ പറയുന്നുണ്ട്. ബഷീറും കേസിലെ പ്രതിയായ മുജീബും കൊല്ലപ്പെട്ട അത്തീഖും തമ്മിലുള്ള ബന്ധം ദൃഢമായിരുന്നെന്നും പറയുന്നുണ്ട്. കൊലപാതകത്തിന് ആളെ നിയോഗിച്ചതടക്കമുള്ള കാര്യങ്ങള്‍ 50 മിനുട്ട് നീണ്ട പ്രസംഗത്തില്‍ അഹമ്മദ്കുട്ടി വെളിപ്പെടുത്തിയിരുന്നു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല