1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2012

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റപത്രം വിഭജിക്കാതെ അറസ്റ്റിലായ 76പേരെയും പ്രതികളാക്കി ഒറ്റ കുറ്റപത്രമായി നാളെ കോടതിയില്‍ സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. എന്നാല്‍, 2009ല്‍ ടിപിക്കെതിരെ നടന്ന വധശ്രമവും അതിന്റെ ഗൂഢാലോചനയും മറ്റൊരു കേസായി റജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ ഇതിന്റെ കുറ്റപത്രം പിന്നീട് നല്‍കും. ഒരേ കേസില്‍ കുറ്റപത്രം വിഭജിച്ചു സമര്‍പ്പിക്കുന്നത് കേസ് നടത്തിപ്പിനു ചില തടസ്സങ്ങള്‍ സൃഷ്ടിച്ചേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അവസാന നിമിഷം തീരുമാനം മാറ്റിയത്.

ടിപി വധക്കേസിലെ ആദ്യ 37 പ്രതികളെ ചേര്‍ത്ത് മുഖ്യകുറ്റപത്രം നാളെ സമര്‍പ്പിച്ച ശേഷം പ്രതികളെ ഒളിപ്പിച്ചവരും സഹായിച്ചവരുമായ 39 പേരെ പ്രതിയാക്കി മറ്റൊരു കുറ്റപത്രം കൂ ടി നല്‍കാനായിരുന്നു അന്വേഷണ സംഘം നേരത്തേ തീരുമാനിച്ചിരുന്നത്. ഇത്തരത്തില്‍ എല്ലാ രേഖകളും ക്രമീകരിച്ചതിനൊടുവിലാണ് ഇന്നലെ തീരുമാനം മാറ്റിയത്. പുതിയ കുറ്റപത്രത്തില്‍ പ്രതികളുടെ എണ്ണം കൂടിയെങ്കിലും നേരത്തേ നിശ്ചയിച്ച ക്രമത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നാണു സൂചന.

അക്രമി സംഘത്തിലെ എം.സി. അനൂപ് ഒന്നാം പ്രതിയും കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, സിജിത്ത്, കെ. ഷിനോജ് എന്നിവര്‍ രണ്ടു മുതല്‍ ഏഴു വരെ പ്രതികളുമാകും. ടിപിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയവരില്‍ ഉന്നതര്‍ ആരെങ്കിലുമുണ്ടെന്ന് തുടരന്വേഷണത്തില്‍ കണ്ടെത്തിയാല്‍ ഇവരെ പ്രതിയാക്കി മറ്റൊരു കുറ്റപത്രം കൂടി സമര്‍പ്പിക്കും.

നാളെ രാവിലെ വടകര ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേട്ട് എം. ഷുഹൈബ് മുന്‍പാകെ സമര്‍പ്പിക്കുന്ന കുറ്റപത്രത്തോടൊപ്പം ക്രിമിനല്‍ നടപടി ചട്ടം 173(8) പ്രകാരം തുടരന്വേഷണത്തിന് അനുമതി തേടി അപേക്ഷ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ആയിരത്തിലേറെ പേജുള്ള കുറ്റപത്രത്തിനൊപ്പം ഇരുനൂറോളം സാക്ഷി മൊഴികളുമുണ്ട്. നാനൂറോളം തെളിവുകളും അന്വേഷണസംഘം ശേഖരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.