1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 14, 2012

സ്വാതന്ത്ര്യദിനത്തിന് മുമ്പ് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് വിമാനം റാഞ്ചാന്‍ ലഷ്‌കര്‍ ഇ തോയിബ ഭീകരര്‍ പദ്ധതിയിട്ടതായി ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് വിവരം ലഭിച്ചു. തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ സുരക്ഷാ സേന ജാഗ്രത ശക്തമാക്കി.

ലഷ്‌കറില്‍പ്പെട്ട രണ്ട് കൊടും ഭീകരര്‍ ഉള്‍പ്പെടുന്ന 21 അംഗ സംഘത്തെയാണ് ഇതിന് നിയോഗിച്ചിട്ടുള്ളതെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ വ്യോമാക്രണം നടത്താന്‍ ലക്ഷര്‍ പദ്ധതി ഇട്ടതായും ഇതിനു വേണ്ടി പാരഗ്ലൈഡിംഗ് പരിശീലനപരിപാടികള്‍ നടത്തുകയാണെന്നും പിടിയിലായ 26/11 ആക്രമണക്കേസിലെ സൂത്രധാരന്‍ അബു ജുന്റാല്‍ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.