1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 15, 2012

കെപിസിസിയില്‍ അര്‍ഹമായ സ്ഥാനം ലഭിക്കണമെന്നു പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസ് പുനസംഘടന നടക്കാനിരിക്കവേയാണ് പത്മജ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കെ കരുണാകരന്റെ യഥാര്‍ത്ഥ പിന്‍ഗാമികളാണ് തങ്ങളെന്നാണ് പത്മജ വിഭാഗത്തിന്റെ വാദം.

അതുകൊണ്ടു തന്നെ കരുണാകര വിഭാഗത്തിന് ലഭിച്ചിരുന്ന കെപിസിസി വൈസ് പ്രസിഡന്റ് സ്ഥാനവും ഒരു കെപിസിസി സെക്രട്ടറി സ്ഥാനവും തങ്ങള്‍ക്ക് വേണമെന്നാണ് പത്മജ വിഭാഗത്തിന്റെ ആവശ്യം. ഇതിനു പുറമേ 14 എക്‌സിക്യുട്ടീവ് അംഗങ്ങള്‍, ഒമ്പത് എഐസിസി ഭാരവാഹികള്‍ എന്നീ സ്ഥാനങ്ങളും വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം തൃശൂര്‍ ഡിസിസി പ്രസിഡന്റ് സ്ഥാനവും വേണമെന്ന് പത്മജ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുമായും പത്മജ ചര്‍ച്ച നടത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.