1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2012

ഇടതുമുന്നണിയിലെ പ്രധാന കക്ഷികളായ സിപിഎമ്മും സിപിഐയും തമ്മിലുള്ള പോര് മുറുകുന്നു. സിപിഎമ്മിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ജനയുഗത്തിലെ മുഖപ്രസംഗത്തിനെ രൂക്ഷമായി വിമര്‍ശിച്ച പിണറായി, തിരുത്തുന്നതാണ് നല്ലതെന്ന മുന്നറിയിപ്പും സി.പി.ഐക്ക് നല്‍കി. സിപിഐ അരാഷ്ട്രീയ പാര്‍ട്ടിയായി മാറുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരുത്തുന്നതാണ് സി.പി.ഐക്ക് നല്ലത്. സി.പി.എമ്മിന്റെനിലപാടുകള്‍ അംഗീകരിക്കാന്‍ സി.പി.ഐയെ ഒരിക്കലും നിര്‍ബന്ധിച്ചിട്ടില്ല. പി. ജയരാജന്‍ അറസ്റ്റ് ചെയ്യപ്പട്ടപ്പോള്‍ സി.പി.ഐ സ്വീകരിച്ച നിലപാടിനെയാണ് ചോദ്യം ചെയ്തത്. ഹര്‍ത്താല്‍ സംബന്ധിച്ച ജനയുഗത്തിന്റെനിലപാട് ജനകീയ പ്രക്ഷോഭത്തെ ക്രിമിനല്‍ വത്കരിക്കുന്നതാണ്. സി.പി.എമ്മിനെ ആക്രമിക്കുന്നവരെ സഹായിക്കുന്ന നിലപാട് സി.പി.ഐ എന്തിന് കൈക്കൊള്ളുന്നു. കോണ്‍ഗ്രസിന്റെകൂടെ ഭരിച്ച കാലം പത്രാധിപര്‍ മറക്കരുത്. അച്യുതമേനോന്‍ സര്‍ക്കാറാണ് അടിയന്തിരാവസ്ഥക്കാലത്ത് മര്‍ദനത്തിന് നേതൃത്വം നല്‍കിയത് പിണറായി ഓര്‍മിപ്പിച്ചു.

ജനസംഘത്തിന്റെകൂടെ ഇരിക്കാനും സി.പി.ഐ മടി കാണിച്ചിട്ടില്ലെന്നും അത്തരം അല്‍പത്തരം കാണിക്കുന്ന പാര്‍ട്ടിയല്ല സി.പി.എമ്മെന്നും പിണറായി പറഞ്ഞു. അതേസമയം പൊതുവേദിയില്‍ പ്രസംഗിക്കുമ്പോള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പക്വത കാണിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. നിര്‍ണ്ണായക ഘട്ടങ്ങളില്‍ സി.പി.ഐയുടെ സമരങ്ങളെ സി.പി.എമ്മും സഹായിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ആത്മാഭിമാനമുണ്ടെങ്കില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം വൈക്കം വിശ്വന്‍ രാജിവെയ്ക്കണമെന്ന് സി.പി.ഐ നേതാവ് വൈക്കം വിശ്വന്‍ പറഞ്ഞു. മുന്നണിയിലെ പ്രധാന കക്ഷിയെ കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.