1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2012

യുഡിഎഫിനെ പിടിച്ചുലച്ച നെല്ലിയാമ്പതി വിഷയത്തില്‍ യുഡിഎഫ് ചീഫ് വിപ്പ് പിസി ജോര്‍ജിനെ തള്ളിപ്പറഞ്ഞു കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം. മാണി രംഗത്ത്. ഇക്കാര്യത്തില്‍ പിസി ജോര്‍ജിന്റേത് വ്യക്തിപരമായ നിലപാടാണെന്ംനു കെ.എം. മാണി വ്യക്തമാക്കി.

പാര്‍ട്ടി ചെയര്‍മാന്‍ എന്ന നിലയില്‍ താന്‍ പറയുന്നതാണ് ഔദ്യോഗിക നിലപാട്. മറ്റുള്ളവരുടേതു വ്യക്തിപരമായ അഭിപ്രായം മാത്രം. നെല്ലിയാമ്പതി വിഷയം കേരള കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്തിട്ടില്ല. പാട്ടക്കരാര്‍ കഴിഞ്ഞ എസ്‌റ്റേറ്റുകള്‍ ഏറ്റെടുക്കണം. നെല്ലിയാമ്പതി വിഷയത്തില്‍ പാര്‍ട്ടിക്കു പ്രത്യേക നിലപാടില്ല. സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടാന്‍ കേരള കോണ്‍ഗ്രസ് കൂട്ടുനില്‍ക്കില്ല.

വനഭൂമി കേസുകളില്‍ പ്രത്യേക അഭിഭാഷകനെ നിയമിക്കണമെന്ന ആവശ്യത്തില്‍ തനിക്ക് ഒരു നിക്ഷിപ്ത താത്പര്യവും ഇല്ല. താന്‍ ഇതിനു തയാറാണ്. താന്‍ ഒരു എസ്‌റ്റേറ്റ് ഉടമയും വക്താവല്ല. തനിക്ക് ഈ വിഷയത്തില്‍ പ്രത്യേക താത്പര്യമില്ലെന്നും അദ്ദേഹം അറിയിച്ചു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പാട്ടക്കരാര്‍ ലംഘിച്ച മുഴുവന്‍ വനഭൂമിയും തിരിച്ചുപിടിക്കണമെന്നു തന്നെയാണ് പാര്‍ട്ടിയുടെ നിലപാട്. തങ്ങള്‍ക്കെതിരെ വിജിലന്‍സ് കേകാടതി അന്വേഷണം നടത്തുന്നതിനെ ഭയപ്പെടുന്നില്ല. അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ കാര്യങ്ങളുടെ വസ്തുത മനസ്സിലാക്കാന്‍ കഴിയുമെന്നും മാണി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.