രണ്ടാം മാറാട് കലാപക്കേസില്‍ അപ്പീല്‍ തള്ളിയ ഹൈക്കോടതി 63 പ്രതികളുടെ ശിക്ഷ ശരിവെച്ചു. കേസില്‍ വെറുതെ വിട്ട 24 പേര്‍ക്കു കൂടി ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. വിചാരണക്കോടതിയില്‍ കീഴടങ്ങാന്‍ ഇവരോട് ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. കേസില്‍ സര്‍ക്കാരും ഹര്‍ജി നല്‍കിയിരുന്നു.
കേസില്‍ 139 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇവരില്‍ 63 പേരെയായിരുന്നു വിചാരണക്കോടതി ശിക്ഷിച്ചത്. 62 പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചപ്പോള്‍ ഒരാള്‍ക്ക് അഞ്ച് വര്‍ഷം മാത്രമായിരുന്നു ശിക്ഷ വിധിച്ചത്. ഇതിനെതിരേയാണ് ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, പ്രതികളില്‍ 76 പേരെ വെറുതെ വിട്ടതിനെതിരേയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരുന്നത്. ഈ രണ്ട് ഹര്‍ജികളും ഒന്നിച്ചാണ് കോടതി പരിഗണിച്ചത്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, സ്ഫോടകവസ്തു നിരോധന നിയമം, ആയുധനിയമം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല