1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2012

ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിനൊടുവില്‍ വിശ്വാസികള്‍ ഞായറാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. ഖദാര്‍ മുഹമ്മദലി കടപ്പുറത്ത് ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച ചെറിയ പെരുന്നാളായിരിക്കുമെന്ന് വിവിധ ഖാദിമാരും കേരള ഹിലാല്‍ കമ്മിറ്റിയും അറിയിച്ചിരുന്നു.

ഗള്‍ഫ് രാജ്യങ്ങളിലും ഞായറാഴ്ച തന്നെയാണ് ചെറിയ പെരുന്നാള്‍. .ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക ഈദ്ഗാഹുകള്‍ ഒരുക്കിയിട്ടുണ്ട്. ഒരു മാസം നീണ്ട റംസാന്‍ വ്രതത്തിലൂടെ ആര്‍ജ്ജിച്ച വിശുദ്ധി ഓരോ വിശ്വാസിയും ജീവിതമുടനീളം കാത്തുസൂക്ഷിക്കണമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദ് സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.